web analytics

യു.കെ.യിൽ ഇനി കേക്ക്, ബിസ്‌ക്കറ്റ്, ചോക്ലേറ്റ് എന്നിവയ്ക്ക് വിലയേറും; കാരണം ഇതാണ്

വിജയകരമായ പഞ്ചസാര നികുതിയ്ക്ക് പിന്നാലെ കേക്ക്, ബിസ്‌ക്കറ്റ്, ചോക്ലേറ്റ് എന്നിവയിലേക്കും പഞ്ചസാര നികുതി യു.കെ.യിൽ വ്യാപിപ്പിച്ചേക്കും.ഫ്രാപ്പൂസിനോസ്, മിൽക്ക് ഷേക്കുകൾ, ബബിൾ ടീ തുടങ്ങിയ മധുരമുള്ള പാൽ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങൾക്കും നികുതി നിലവിൽ വരും. പ്രമേഹം, ദന്തക്ഷയം, പൊണ്ണത്തടി, , എന്നിവയെ നേരിടാൻ സഹായിക്കുന്നതിന് അടുത്ത യു.കെ. സർക്കാർ നിയമം നടപ്പാക്കണമെന്ന അഭ്യർഥന ലോകാരോഗ്യ സംഘടനയാണ് മുന്നോട്ടു വെച്ചത്.

2018-ലും 2015-ലും യഥാക്രമം പഞ്ചസാര നികുതി, പഞ്ചസാര കുറയ്ക്കൽ പദ്ധതി എന്നിവ അവതരിപ്പിച്ചിരുന്നു. ശീതളപാനീയ വ്യവസായത്തിന് ചെലുത്തപ്പെട്ട ലെവിയും ഇതിനു പിന്നാലെ നിലവിൽ വന്നു. ഇതോടെ മൊത്തം പഞ്ചസാര വിൽപ്പനയിൽ 34.3% ഇടിവുണ്ടായി. എന്നാൽ ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന പഞ്ചസാരയുടെ അളവിൽ വലിയ ഇടിവുണ്ടായില്ല.പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടും കമ്പനികൾ പാലിക്കാത്തതാണ് പുതിയ നികുതി നടപ്പാക്കാനുള്ള ആലോചനയുടെ കാരണം. മുൻപ് ഏർപ്പെടുത്തിയ പഞ്ചസാര നികുതി കൗമാരക്കാരായ പെൺകുട്ടികളിൽ അമിതവണ്ണം കുറയ്ക്കാനും പല്ല് കേടായതിനെ തുടർന്ന് ചികിത്സ തേടുന്നവരുടെയും എണ്ണത്തിൽ കുറവുണ്ടാക്കിയതായി ഗവേഷണങ്ങളിൽ കണ്ടെത്തിയിരുന്നു.

Read also: ഇത്തവണ കേരളത്തിൽ താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍; കേരളത്തിൽ മൂന്ന് സീറ്റ് ബി.ജെ.പിക്കെന്ന്ഇന്ത്യാടുഡെയും ,ഇന്ത്യാ ടിവിയും; തൃശൂർ സുരേഷ് ഗോപി എടുക്കുമെന്ന് ടൈംസ് നൗ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img