News4media TOP NEWS
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍ ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂരമർദനം ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം, ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം; ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയിൽ

വിഷന്‍ പ്രോ വാങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

വിഷന്‍ പ്രോ വാങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
July 12, 2023

 

ടെക് ഉപകരണങ്ങളില്‍ ഏറ്റവും സങ്കീര്‍ണ്ണമായതും പരീക്ഷണാത്മകമായ ഒന്നുമായിരിക്കും വിഷന്‍ പ്രോ എന്നാണ് വിലയിരുത്തല്‍. പുറത്തുവരുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ ഇതു വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ കടയിലേക്കു ചെന്നാല്‍ മാത്രം പോര, ആപ്പിള്‍ സ്റ്റോറുകളില്‍ നേരത്തെ അപ്പോയിന്റ്മെന്റും എടുക്കുകയും വേണം. വാങ്ങുന്ന ആളുടെ തലയുടെ വലുപ്പം അനുസരിച്ച് ക്രമീകരണങ്ങള്‍ വരുത്താനാണത്രേ ഇത്. ചുരുക്കിപ്പറഞ്ഞാല്‍ ഒരാള്‍ വാങ്ങുന്ന വിഷന്‍ പ്രോയുടെ അതേ അനുഭവം വീട്ടിലുള്ള മറ്റുള്ളവര്‍ക്ക് പോലും കിട്ടണമെന്നില്ല. തുടക്കത്തില്‍ അമേരിക്കയിലെ ഏതാനും ആപ്പിള്‍ സ്റ്റോറുകള്‍ വഴി മാത്രമായിരിക്കും ഇതു വില്‍ക്കുക..

 

പ്രകാശ പ്രതിരോധ കസ്റ്റമൈസേഷന്‍

ഒരാളുടെ തലയ്ക്ക് ഇണങ്ങുന്ന തരത്തിലുള്ള കസ്റ്റമൈസേഷന്‍ നടത്താനാണ് അപ്പോയിന്റ്മെന്റ് എടുക്കേണ്ടി വരുന്നത്. വിഷന്‍ പ്രോ ഉപയോഗിക്കുമ്പോള്‍ പുറത്തുനിന്നുള്ള പ്രകാശം പ്രവേശിക്കാതിരിക്കാനുള്ള ലൈറ്റ് സീലിങ് ക്രമീകരണങ്ങളാണ് ഓരോരുത്തരെയും സ്റ്റോറില്‍ ഇരുത്തി നടത്തുക. അമേരിക്കയിലെ 270 ആപ്പിള്‍ സ്റ്റോറുകള്‍ വഴിയും വിഷന്‍ പ്രോ വില്‍ക്കുമെങ്കിലും, തുടക്കത്തില്‍ ന്യൂയോര്‍ക്കും, ലോസ് ആഞ്ചലീസും അടക്കം ഏതാനും നഗരങ്ങളിലെ ആപ്പിള്‍ സ്റ്റോറുകള്‍വഴി മാത്രമായിരിക്കും ലഭിക്കുക.
കാഴ്ചയ്ക്കു പ്രശ്നമുള്ളവരാണ് ഈ ഹെഡ്സെറ്റ് വാങ്ങുന്നതെങ്കില്‍, അവരുടെ കണ്ണ് ഡോക്ടര്‍ നല്‍കിയിരിക്കുന്ന കുറിപ്പ് അനുസരിച്ചുള്ള ക്രമീകരണവും ആപ്പിള്‍ ചെയ്തു നല്‍കും. യുകെ, ക്യാനഡ, ചല രാജ്യങ്ങള്‍ എന്നിവടങ്ങളില്‍ വിഷന്‍ പ്രോ വില്‍പ്പനയ്ക്കെത്തുക 2024 അവസാനമായിരിക്കും. ഇതു പരിചയപ്പെടുത്താനുള്ള സ്റ്റാഫിനെ ട്രെയിന്‍ ചെയ്യുന്നതടക്കമുള്ള മുന്നൊരുക്കം നടത്തേണ്ടതായുണ്ട് കമ്പനിക്ക്.

 

ഓണ്‍ലൈന്‍ വഴി വില്‍പ്പന

മറ്റു കടകള്‍ വഴിയും 2025ല്‍ വില്‍പ്പന നടത്തും. ഇത് സാധ്യമാക്കാനായി ആപ്പിള്‍ ഒരു ഐഫോണ്‍ ആപ് വികസിപ്പിക്കുന്നുണ്ടത്രെ. ആപ്പിള്‍ സ്റ്റോറുകളില്‍ മെഷീന്‍ ഉപയോഗിച്ചാണ് വിഷന്‍ പ്രോ വാങ്ങാന്‍ വരുന്ന ആളുടെ ശിരസിന്റെ വിവരങ്ങള്‍ അളക്കുക. ഇത് സ്റ്റോറിലെത്താതെ അളക്കാന്‍ ശേഷിയുള്ള ആപ്പാണ് വികസിപ്പിക്കുന്നത്. ഓണ്‍ലൈനായി വിഷന്‍ പ്രോ വാങ്ങേണ്ടവരോട് ആപ് വഴി ശേഖരിച്ച തങ്ങളുടെ പ്രിസ്‌ക്രിപ്ഷന്‍ ഡേറ്റ അപ്ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം

ആദ്യ വര്‍ഷം ഏകദേശം 900,000 വിഷന്‍ പ്രോ വില്‍ക്കാനായിരുന്നു ആപ്പിളിന്റെ ഉദ്ദേശം. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അതിന്റെ പകുതിയോളം മാത്രമായിരിക്കും കമ്പനിക്കു വില്‍ക്കാനാകുക. ഇവ നിര്‍മ്മിച്ചെടുക്കാനുള്ള പ്രശ്നങ്ങളാണ് അതിനു കാരണം. ഇരട്ട 4കെ ഓലെഡ് പാനലുകളാണ് ഒരു ഹെഡ്സെറ്റിലുള്ളത്. ഇവ വേണ്ടത്ര നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കാത്തതാണ് പ്രശ്നം. അതേസമയം, 2026ല്‍ വില കുറഞ്ഞ ഒരു വിഷന്‍ പ്രോ ആപ്പിള്‍ അവതരിപ്പിച്ചേക്കുമന്നും ശ്രുതിയുണ്ട്.

 

പോറല്‍ വീഴാം

വിഷന്‍ പ്രോ ഉപകരണത്തന്റെ മുന്‍ ഭാഗത്ത് പോറല്‍ വീഴാം. ഇതിനു പ്രതിരോധം ഒരുക്കാനായി അനുബന്ധ കവറുകളും മറ്റും പുറത്തിറക്കിയേക്കാമെന്നും പറയുന്നു. മറ്റൊരു പ്രശ്നം ഇത് അണിയുന്ന ആള്‍ ശ്രദ്ധയില്ലാതെ, മുന്‍ ക്യാമറകള്‍ ഓണ്‍ ചെയ്യാതെ എണീറ്റു നടന്നാല്‍ ഭിത്തിയില്‍ പോയി ഇടിക്കുന്നതാണ്. അങ്ങനെ ഇടിച്ചാല്‍ മുന്‍ ഗ്ലാസ് പൊട്ടാമെന്നും കമ്പനി കണ്ടെത്തി. ഇതിനു പരിഹാരമെന്ന നിലയില്‍ ഒരു പരിധിയിലേറെ വേഗതയില്‍ വിഷന്‍ പ്രോ അണിയുന്ന ആള്‍ നടന്നാല്‍ അപായ മുന്നറിയിപ്പു നല്‍കുമെന്നും പറയുന്നു.

 

ജിപിറ്റി-4 എപിഐ ആര്‍ക്കും ഉപയോഗിക്കാം

ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ജിപിറ്റി സാങ്കേതികവിദ്യയുടെ, ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയ്സ് (എപിഐ) എല്ലാവര്‍ക്കും ഉപയോഗിക്കാമെന്ന് ഓപ്പണ്‍എഐ. തങ്ങളുടെ എപിഐ പ്രോഗ്രാമില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നആര്‍ക്കും ജിപിറ്റി-4, ജിപിറ്റി-3.5, ഡാല്‍-ഇ, വിസ്പര്‍ എന്നിവയുടെ എപിഐ ആയിരിക്കും ഉപയോഗിക്കാന്‍ സാധിക്കുക. അതേസമയം, പഴയ മോഡലുകളെല്ലാം 2024ന്റെ തുടക്കത്തില്‍ തന്നെ ഡിലീറ്റു ചെയ്യുമെന്നും കമ്പനി അറിയിക്കുന്നു.

 

ഇന്റര്‍നെറ്റ് ഇല്ലാതെയും ചാറ്റ്ജിപിറ്റി പ്രവര്‍ത്തിപ്പിക്കാം

ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഇന്റര്‍നെറ്റ് ഇല്ലാതെയും സ്മാര്‍ട്ട്ഫോണില്‍ ചാറ്റ്ജിപിറ്റി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നും എമഡ് പറയുന്നു. എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍, സമീപകാലത്തു തന്നെ വരാന്‍പോകുന്ന സമഗ്രമാറ്റത്തിലേക്കാണ്അദ്ദേഹം വിരല്‍ചൂണ്ടുന്നത്. ഹോളിവുഡ്, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെയും ജനറേറ്റിവ് എഐ എങ്ങനെ ബാധിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ കമ്പനി, എഐ കേന്ദ്രമാക്കി ഒരു സൊസൈറ്റി ഓഎസ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. വിഡിയോ, ഓഡിയോ, ഡിഎന്‍എ, കെമിക്കല്‍ റിയാക്ഷന്‍, ഭാഷ തുടങ്ങി പല മേഖലകള്‍ക്കുമുള്ള എഐ മോഡലുകള്‍ സൃഷ്ടിക്കുന്ന കാര്യവും അദ്ദേഹം പറഞ്ഞു.

 

Related Articles
News4media
  • Technology
  • Top News

സ്വകാര്യതാനയം; മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ

News4media
  • Kerala
  • Technology

വാട്ട്സ്‌ആപ്പിലൂടെ പങ്കുവയ്‌ക്കപ്പെടുന്ന വിവാഹ ക്ഷണക്കത്തുകള്‍ വഴി പുതിയ തട്ടിപ്പ് ! പണവും മാനവും പോ...

News4media
  • News
  • Technology

വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ലൈസൻസ്; ഫീസ് 50 ഡോളർ; മാറ്റത്തിനൊരുങ്ങി ഈ രാജ്യം

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]