കൊച്ചി: സ്വകാര്യ ബസുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. കൊച്ചി തൃപ്പൂണിത്തുറയിലാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഡ്രൈവറെ പിടിച്ചിറക്കി മർദിക്കുകയായിരുന്നു.(Bus driver brutally beaten in kochi)
എറണാകുളത്തു നിന്ന് വൈക്കത്തേക്ക് പോകുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് മർദനത്തിനിരയായത്. മറ്റൊരു ബസിലെ ജീവനക്കാർ ബസ് തടഞ്ഞ് ഇയാളെ ആക്രമിക്കുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ നാട്ടുകാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
സംഭവത്തിനു പിന്നാലെ തൃപ്പൂണിത്തുറ പൊലീസെത്തി നടപടി സ്വീകരിച്ചു. നഗരത്തിൽ കഴിഞ്ഞ ദിവസം മത്സരയോട്ടത്തെ തുടർന്ന് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു.