web analytics

ഹൈടെക് മോഷ്ടാവ് ബണ്ടി ചോർ കൊച്ചിയിൽ; അതീവ ജാഗ്രത; ആഡംബര വീടുകളിൽ പൊലീസ് നിരീക്ഷണം

ഹൈടെക് മോഷ്ടാവ് ബണ്ടി ചോർ കൊച്ചിയിൽ; അതീവ ജാഗ്രത; ആഡംബര വീടുകളിൽ പൊലീസ് നിരീക്ഷണം

കൊച്ചി: രാജ്യത്തുടനീളം മോഷണക്കേസുകളിൽ കുപ്രസിദ്ധനായ ബണ്ടി ചോർ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. 

ഡൽഹിയിൽ നിന്ന് ട്രെയിനിൽ എത്തിയ ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് സൗത്ത് റെയിൽവേ പോലീസ് അറിയിച്ചു.

ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് ഇയാളെ സ്റ്റേഷനിൽ കണ്ടെത്തി കസ്റ്റഡിയിലെടുക്കുന്നത്. 

മുൻപ് കേരളത്തിൽ വലിയ മോഷണകേസിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതിനാൽ, സംസ്ഥാനത്ത് ഇദ്ദേഹത്തിന്റെ സാന്നിധ്യം പോലീസ് ഏറെ ശ്രദ്ധയോടെയാണ് കാണുന്നത്.

ഹൈക്കോടതിയിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് താൻ കേരളത്തിലെത്തിയതെന്നതാണ് ബണ്ടി ചോർ നൽകിയിട്ടുള്ള മൊഴി. 

എന്നാല്‍ ഇതുസംബന്ധിച്ച വ്യക്തത ഇനിയും ലഭിച്ചിട്ടില്ല. കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

നിലവിൽ കേരളത്തിൽ പുതിയ കേസുകൾ ഒന്നും ഇയാളിൽ രജിസ്റ്റർ ചെയ്തിട്ടില്ല. യാത്രാസാധനങ്ങൾ അടങ്ങിയ ഒരു ബാഗ് മാത്രമാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. 

മോഷണോപകരണങ്ങളെന്ന് സംശയിക്കാവുന്ന ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പ്രാഥമിക പരിശോധനയിൽ പോലീസ് കണ്ടെത്തി.

ഇദ്ദേഹം സംസ്ഥാനത്ത് എത്തിയത് എന്ത് ലക്ഷ്യത്തോടെയെന്നതാണ് അന്വേഷണസംഘത്തിന് ഏറ്റവും വലിയ സംശയം. 

നേരത്തെ ആലപ്പുഴയിൽ ഇയാളെ കണ്ടതായി സൂചന ലഭിച്ചിരുന്നുവെങ്കിലും, അന്നത്തെ തിരച്ചിലിൽ ഇയാളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല.

English Summary

Bunty Chor, a notorious thief known for robbery cases across India, was taken into police custody from Ernakulam South Railway Station. He arrived from Delhi by train and was detained under suspicious circumstances. Police stated that he claimed to have come to Kerala in connection with a High Court case, though details remain unclear. He currently has no active cases in Kerala, and no tools or suspicious items were found in his possession. Police are investigating the purpose of his visit, as his presence in the state has raised suspicion due to his criminal history.

bunty-chor-detained-ernakulam-railway-station

Bunty Chor, Kerala Police, Ernakulam, Crime, Railway Station, Theft Cases, Custody, Investigation

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

Related Articles

Popular Categories

spot_imgspot_img