web analytics

അതിർത്തി ചെക്ക്പോസ്റ്റുകളിൽ വഴിപാട് പോലെ കൈക്കൂലി; വകുപ്പിന് നാണക്കേടെന്ന് ഗതാഗത കമ്മീഷണർ

പാലക്കാട്: കൈക്കൂലിയും അഴിമതിയും കാരണം വാളയാർ ഉൾപ്പെടെയുള്ള അതിർത്തി ചെക്ക്പോസ്റ്റുകൾ ഗതാഗത വകുപ്പിന് നാണക്കേടെന്ന് ഗതാഗത കമ്മീഷണർ സി.എച്ച്.നാഗരാജു.

ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥർ ചോദിക്കാതെ തന്നെ പണം നൽകുന്ന രീതിയാണ് നിലവിലുള്ളത്.

വെർച്ച്വൽ ചെക്പോസ്റ്റുകൾ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്നും ഗതാഗത കമ്മീഷണർ പാലക്കാട് പറഞ്ഞു.

ചെക്ക്പോസ്റ്റ് എന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഉദ്യോഗസ്ഥര്‍ തന്നെ ഇക്കാര്യം പറയുന്നതാണ്.

ഇടയ്ക്കിടെ വിജിലൻസ് റെയ്ഡ് നടക്കുമ്പോഴും കൈക്കൂലി വാങ്ങുന്നത് തുടരുകയാണ്. അതിനാൽ തന്നെ ഗതാഗത വകുപ്പിന് ഇതൊരു നാണക്കേടാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നുണ്ട്.

ഇങ്ങനെയൊരു നാണക്കേട് ഒഴിവാക്കണമെന്ന ആവശ്യം ഉദ്യോഗസ്ഥരിൽ നിന്ന് ഉയര്‍ന്നിട്ടുണ്ട്.

അമ്പലത്തിൽ നൽകുന്ന വഴിപാടുപോലെ ചോദിക്കാതെ തന്നെ ആളുകള്‍ ചെക്ക്പോസ്റ്റുകളിൽ കൈക്കൂലി നൽകുകയാണ്.

ഇത് ഇനി എങ്ങനെ ഒഴിവാക്കാമെന്ന ആലോചനയിലാണ് ഗതാഗത വകുപ്പ്. ജനങ്ങള്‍ അങ്ങനെ പണം വെച്ചിട്ട് പോയാലും അതും കൈക്കൂലി തന്നെയാണ്.

ഓണ്‍ലൈനിൽ നികുതി അടയ്ക്കാതെ വരുന്ന വാഹനങ്ങളെയാണ് ചെക്ക്പോസ്റ്റിൽ പിടികൂടുന്നത്.

വെട്ടിപ്പ് നടത്തുന്ന വാഹനങ്ങളിൽ നിന്നാണ് പിഴ ഈടാക്കാൻ നോക്കുന്നത്. തെലങ്കാന പരിവാഹനിൽ ഇല്ല.

അതിനാൽ അവിടത്തെ വാഹനങ്ങള്‍ ഇവിടെ വരുമ്പോള്‍ തുക അടയ്ക്കേണ്ടതുണ്ട്.

ഇവിടെ പിടിച്ചില്ലെങ്കിൽ അവര്‍ വെറെ എവിടെ അടയ്ക്കണമെന്നതിൽ വ്യക്തത വേണമെന്നും ഇക്കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടതുണ്ടെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img