കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ ജീവനക്കാരൻ വിജിലൻസ് പിടിയിലായി. ക്ലീൻ സിറ്റി മാനേജർ പേരാമ്പ്ര മൂഴിപോത്ത് സ്വദേശി ഇ കെ രാജീവിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്.
മിനറൽ വാട്ടർ ഏജൻസി ആരംഭിക്കുന്നതിനായി അപേക്ഷ നൽകാൻ സമീപിച്ചപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടത്. മുൻപ് സ്ഥലം സന്ദർശിക്കുന്നതിനും ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി വിജിലൻസ് സംഘം കണ്ടെത്തിയിരുന്നു. നേരത്തെ പരാതി ലഭിച്ചതിനെ തുടർന്ന് വിജിലൻസിൻ്റെ നിരീക്ഷണത്തിലിരിക്കെയാണ് പിടി വീണത്.
ആൾത്തിരക്കുള്ള സ്ഥലങ്ങളിലെത്തി മോഷണം സ്ഥിരം രീതി; ബസിൽ മാല മോഷ്ടിച്ച പ്രതി പിടിയിൽ
കോട്ടയം: കോട്ടയം പാമ്പാടിയിൽ ബസിൽ യാത്രക്കാരിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മീനടം സ്വദേശി മിനി തോമസിനെയാണ് പാമ്പാടി പോലീസ് പിടികൂടിയത്. ഇന്നലെയാണ് മോഷണം നടന്നത്. കൂരോപ്പട സ്വദേശിനിയായ വീട്ടമ്മയുടെ ഒരു പവൻ തൂക്കം വരുന്ന മാലയാണ് പ്രതി കവർന്നത്.
മോഷ്ടിച്ചെടുത്ത മാല കോട്ടയത്തെ ഒരു ജ്വല്ലറിയിൽ പ്രതി വിൽക്കുകയും ചെയ്തു. വിവരം ലഭിച്ച പോലീസ് പ്രതിയെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് പിടിയിലായ മിനി തോമസ്.