ഒരു പെൺകുട്ടി പുരുഷനൊപ്പം ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതും റൂമിൽ പോകുന്നതും ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കരുതെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: ഒരു പെൺകുട്ടി പുരുഷനൊപ്പം ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതും റൂമിൽ പോകുന്നതും ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കരുതെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് ഭരത് ദേശ്പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഹൈക്കോടതിയുടെ സിംഗിൾ ജഡ്ജ് ബെഞ്ചിന്റേതാണ് നിരീക്ഷണം. യുവാവിനെ ബലാത്സംഗ കുറ്റത്തിൽനിന്നും ഒഴിവാക്കിയ 2021 മാർച്ചിലെ വിചാരണക്കോടതി ഉത്തരവ് തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

കേസിനാസ്പദമായ സംഭവത്തിൽ ഹോട്ടൽ മുറി ബുക്ക് ചെയ്‍തത് പെൺകുട്ടിയുടെ അറിവോടെയാണ്. അതിനാൽ യുവാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും പെൺകുട്ടിക്ക് സമ്മതമായിരുന്നു എന്നാണ് ഇതിനർത്ഥമെന്നായിരുന്നു വിചാരണക്കോടതിയുടെ നിരീക്ഷണം. തുടർന്ന് പ്രതിയായി ആരോപിക്കപ്പെട്ട ഗുൽഷർ അഹമ്മദിനെതിരെ ബലാത്സംഗക്കുറ്റം ചുമത്താനാകില്ലെന്നും കോടതി വിധിച്ചു.

എന്നാൽ വിചാരണക്കോടതിയുടെ ഉത്തരവിൽ വ്യക്തമായ പിശക് സംഭവിച്ചുവെന്ന് ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇരയ്‌ക്ക് വിദേശ രാജ്യത്ത് സ്വകാര്യ ജോലി നൽകാമെന്ന് പ്രതി വാഗ്ദാനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് യുവതിയെ ഹോട്ടലിൽ കൂട്ടിക്കൊണ്ട് പോകുന്നത്. അതിക്രമം നടന്നയുടൻ തന്നെ ഇര പരാതി നൽകിയിട്ടുണ്ട്. യുവതിയും കുറ്റാരോപിതനും ഒരുമിച്ച് മുറിയിൽ കയറി എന്നത് ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി അനുമാനിക്കുന്നത് തെറ്റാണ്. അതിനാൽ പ്രതി കുറ്റക്കാരനാണെന്നും കോടതി വിധിച്ചു.

spot_imgspot_img
spot_imgspot_img

Latest news

കളം തെളിഞ്ഞു; നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ മത്സരിക്കും; ചിഹ്നം പൂവും പുല്ലും

ഒടുവിൽ കളം തെളിഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി മുൻ എംഎൽഎ പി.വി.അൻവർ....

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കരുത്; പ്രത്യേക നിർദേശവുമായി മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കരുതെന്ന നിർദ്ദേശവുമായി...

കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു; കൂടുതൽ കേരളത്തിൽ; സുരക്ഷാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നത് കണക്കിലെടുത്ത് സുരക്ഷാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ച്...

സ്വരാജ് ഇന്നെത്തും, ഷൗക്കത്ത് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും; നിലമ്പൂരത്തിന് കൊടിയേറ്റം

മലപ്പുറം: നിലമ്പൂരിലെ ആവേശപ്പോരാട്ടത്തിന് ഇന്ന് തുടക്കമാകും. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്...

Other news

കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു; കൂടുതൽ കേരളത്തിൽ; സുരക്ഷാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നത് കണക്കിലെടുത്ത് സുരക്ഷാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ച്...

14 കാരിയെ ക്രൂരമായി പീഡിപ്പിച്ചത് ഒരു വർഷത്തോളം; രണ്ടാനച്ഛന്‍ അറസ്റ്റില്‍

ആലുവ: 14 കാരിയെ ക്രൂരമായി പീഡനത്തിനിരയാക്കിയ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു....

യൂട്യൂബ് ഷോർട്ട് വീഡിയോയ്ക്കായി ഇതാ പുതിയ കിടിലൻ ഫീച്ചർ….! ഇനി വീഡിയോക്കിടയിൽ എന്തും തിരയാം:

യൂട്യൂബ് ഷോർട്ട് വീഡിയോക്ക് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾ ആണുള്ളത്. അതിനാൽ തന്നെ...

കോട്ടയം-കുമളി റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു: ദൃശ്യങ്ങൾ

കോട്ടയം - കുമിളി റോഡിൽ പെരുവന്താനം ചുഴിപ്പിൽ ഓടിക്കൊണ്ടിരുന്ന എസ്. യു.വി....

71കാരിയായ പൈലറ്റ് ഓടിച്ച വിമാനം വീടിന്റെ ടെറസിലേക്ക് ഇടിച്ച് കയറി; 2 മരണം, നിരവധി പേർക്ക് പരിക്ക്

ബെർലിൻ: 71കാരിയായ പൈലറ്റ് ഓടിച്ച വിമാനം വീടിന്റെ ടെറസിലേക്ക് ഇടിച്ചു കയറി...

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച ആൾ പിടിയിൽ

തിരുവനന്തപുരം: തമ്പാനൂർ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് സന്ദേശം അയച്ചയാളെ...

Related Articles

Popular Categories

spot_imgspot_img