യു കെയിൽ രണ്ടു മലയാളികൾ കൂടി വിടവാങ്ങി. സ്‌റ്റോക്ക് പോര്‍ട്ടിൽ നിര്‍മ്മല നെറ്റോ എന്ന 37കാരിയും കെന്റ് മെയ്ഡ്‌സ്‌റ്റോണിൽ പോള്‍ ചാക്കോ എന്ന 50കാരനുമാണ് മരണത്തിനു കീഴടങ്ങിയത്. കെന്റ് മെയ്ഡ്‌സ്റ്റോണിൽ താമസിക്കുന്ന പോള്‍ ചാക്കോ എന്നയാൾ ഹൃദയാഘാതം മൂലമാണ് മരണത്തിനു കീഴടങ്ങിയത്. 50 വയസ് പ്രായമുണ്ടായിരുന്നു. Tragic end for two Malayalis in UK
കൊല്ലം സ്വദേശിനിയായ നിര്‍മ്മലാ നെറ്റോ ബ്രസ്റ്റ് കാന്‍സര്‍ ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.
2017 ൽ യുകെയിലെത്തിയ നിർമ്മലസ്‌റ്റോക്ക് പോര്‍ട്ട് സ്‌റ്റെപ്പിംഗ് ഹില്‍ ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇതിനിടെ അർബുദ ബാധ സ്ഥിരീകരിക്കുകയായിരുന്നു.
അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാം വര്‍ഷം ബ്രസ്റ്റ് നീക്കം ചെയ്തിരുന്നു. എന്നാൽ, അപ്പോഴേക്കും തലച്ചോറിലേക്കു വ്യാപിച്ചിരുന്നകാന്‍സര്‍ രോഗം ആരോഗ്യനില വഷളാക്കി. ബോണിലേക്കും കാന്‍സര്‍ ബാധിച്ചിരുന്നു. തുടര്‍ന്ന് കീമോ തെറാപ്പി അടക്കം ചെയ്തുവരികയായിരുന്നു. ഇതിനിടെ പെട്ടെന്ന് ആരോഗ്യനില വഷളാവുകയും മരണത്തിനു കീഴടങ്ങുകയുമായിരുന്നു.
മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷൈജുവിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ നടന്നുവരികയാണ്. യു കെ യിൽ മലയാളികളുടെ വിയോഗ വാർത്തകൾ തുടർച്ചയാവുകയാണ്.