web analytics

തിരുച്ചിറപ്പള്ളിയിൽ എട്ട് സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; പരിശോധന

ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. എട്ട് സ്കൂളുകൾക്ക് നേരെയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്‌. ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.(Bomb threats against eight schools in Tiruchirappalli)

ബോംബ് ഡിസ്പോസൽ ടീമുകളെയും സ്നിഫർ ഡോഗുകളെയും ഉപയോഗിച്ച് സ്‌കൂളുകളിൽ തെരച്ചിൽ നടത്തുകയാണ്. ഗാന്ധി ജയന്തി അവധി കഴിഞ്ഞ് ഇന്ന് സ്കൂളുകൾക്ക് പ്രവൃത്തിദിനം ആണ്. തിരുച്ചിറപ്പള്ളിയുടെ പല ഭാഗങ്ങളിലുള്ള സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ, സമദ് ഹയർ സെക്കൻഡറി സ്കൂൾ, മോണ്ട്ഫോർട്ട് സ്കൂൾ, ആചാര്യ ശിക്ഷാ മന്ദിർ സ്കൂൾ, രാജം കൃഷ്ണമൂർത്തി പബ്ലിക് സ്‌കൂൾ, അമൃത വിദ്യാലയം തുടങ്ങി നഗരത്തിലെയും ഗ്രാമങ്ങളിലെയും എട്ട് സ്‌കൂളുകൾക്കാണ് ഭീഷണി.

എന്നാൽ തെരച്ചിലിൽ ഇതുവരെ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. വ്യാജഭീഷണി ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഐപി അഡ്രസ് നോക്കി ആരാണ് ഇ മെയിൽ അയച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img