web analytics

മണിപ്പൂരിൽ വീടിന് നേരെ ബോംബേറ്; മുൻ എംഎൽഎയുടെ ഭാര്യ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിലെ കാങ്‌പോപി ജില്ലയിലുണ്ടായ ബോംബേറിൽ മുൻ എംഎൽഎയുടെ ഭാര്യ കൊല്ലപ്പെട്ടു. സൈകുൽ മുൻ എംഎൽഎ യാംതോങ് ഹാക്കിപ്പിൻ്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സ്‌ഫോടനത്തിൽ പരിക്കേറ്റ ഹാക്കിപ്പിൻ്റെ ഭാര്യ സപം ചാരുബാലയെ സൈകുലിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.(Bomb blast at home kills former MLA’s Wife in Manipur)

ബോംബ് സ്‌ഫോടനം നടക്കുമ്പോൾ ഹാക്കിപ്പ് വീട്ടിലുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അടുത്തിടെ സ്വത്ത് വിഹിതവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ തമ്മിൽ തർക്കങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

64 കാരനായ യാംതോംഗ് ഹാക്കിപ് സൈകുലിൽ നിന്ന് രണ്ട് തവണ എംഎൽഎയായി വിജയിച്ചിട്ടുണ്ട്. 2012ലും 2017ലും കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചു മത്സരിച്ച അദ്ദേഹം 2022ലെ നിയമസഭാ തിര ഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് ചേക്കേറി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img