അമോലെഡ് റൗണ്ട് ഡിസ്പ്ലേയുമായി ബോള്‍ട്ട് സ്മാര്‍ട്ട് വാച്ച്

 

ഓരോ 5 സെക്കന്‍ഡിലും ഒരു ഉല്‍പന്നം വിറ്റഴിക്കുന്നു എന്ന നിലയിലേക്ക് അതിവേഗം വളര്‍ന്ന ടെക് ബ്രാന്‍ഡാണ് ഇന്ത്യന്‍ വെയറബിള്‍സ് ബ്രാന്‍ഡ് ആയ ബോള്‍ട്ട് (Boult). സ്മാര്‍ട് വാച്ച് രംഗത്ത് പല ശ്രേണികളിലായി അഫോഡബിള്‍ ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ബോള്‍ട്ടിന്റെ ഏറ്റവും പുതിയ ഉല്‍പന്നങ്ങളിലൊന്നാണ് ക്രൗണ്‍ ആര്‍ പ്രോ സ്മാര്‍ട് വാച്ച്.

1.43 ഇഞ്ച് സൂപ്പര്‍ അമോലെഡ് റൗണ്ട് ഡിസ്പ്ലേയാണ്. ചതുരത്തിലെ സ്മാര്‍ട് വാച്ചുകള്‍ കണ്ടുമടുത്തവര്‍ക്ക് പരമ്പരാഗത വാച്ചിന്റെ രൂപത്തിലുള്ള സിങ്ക്-അലോയ് മെറ്റാലിക് റൗണ്ട് ഫ്രെയിമും ക്രോം ഫിനിഷ് മെറ്റല്‍ സ്ട്രാപ്പുമുള്ള ഈ വാച്ച് ഒറ്റയടിക്ക് ഇഷ്ടപ്പെടും.

466×466 പിക്‌സല്‍ റെസലൂഷനും 500 നിറ്റ് വരെ ഉയര്‍ന്ന തെളിച്ചവും കാഴ്ചവയ്ക്കുന്ന സ്‌ക്രീനാണ്. ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, ഓക്‌സിജന്‍ നില അറിയാനുള്ള SpO2 സെന്‍സര്‍, സ്ലീപ്പ് മോണിറ്റര്‍, ആര്‍ത്തവചക്രം ട്രാക്കര്‍ എന്നിവയുള്‍പ്പെടെയുള്ള സ്മാര്‍ട് ഹെല്‍ത്ത് മോണിറ്റര്‍ ഫീച്ചറുകളോടെയാണ് വെയറബിള്‍ വരുന്നത്.

രക്ത സമ്മര്‍ദം (ബിപി) അളക്കാനാകുന്നില്ലെന്ന പോരായ്മയുണ്ട്. അനങ്ങാപ്പാറയായി ഏറെ നേരം ഇരിക്കുന്നവരെ ഉണര്‍ത്താനുള്ള സെഡന്ററി റിമൈന്‍ഡര്‍, വെള്ളം കുടിക്കാനുള്ള റിമൈന്‍ഡര്‍ എന്നിവ വളരെ ഉപകാരപ്രദമാണ്. ക്രിക്കറ്റ്, ഓട്ടം, സൈക്ലിംഗ്, ബാസ്‌കറ്റ്‌ബോള്‍, യോഗ, നീന്തല്‍ എന്നിവയുള്‍പ്പെടെ 120ലധികം സ്‌പോര്‍ട്‌സ് മോഡുകളുമുണ്ട്.ബ്ലൂടൂത്ത് 5.2 കണക്റ്റിവിറ്റിയും കോളിങ്ങിനായി പ്രത്യേക മൈക്കും സ്പീക്കറും ഇതിലുണ്ട്. AI വോയ്സ് അസിസ്റ്റന്റും ഫൈന്‍ഡ് മൈ ഫോണ്‍ സവിശേഷതയും ഉപകാരപ്രദമാണ്.

ഐപി67 റേറ്റിങ് ആണ് വെള്ളത്തില്‍നിന്നും പൊടിയില്‍നിന്നുമുള്ള സംരക്ഷണത്തിനുള്ളത്. വെള്ളത്തില്‍ ഒരു മീറ്റര്‍ വരെ താഴ്ചയില്‍ അര മണിക്കൂര്‍ വരെ കിടന്നാലും സുരക്ഷിതമാണെന്ന് കമ്പനി പറയുന്നു. ഓണ്‍ലൈനില്‍ ബോള്‍ട്ട് ക്രൗണ്‍ ആര്‍ പ്രോ സ്മാര്‍ട് വാച്ചിന്റെ ഇപ്പോഴത്തെ വില 2,999 രൂപയാണ്. ഫ്രോസണ്‍ സില്‍വര്‍, തണ്ടര്‍ ബ്ലാക്ക്, വോള്‍ക്കാനിക് ഓറഞ്ച് എന്നിങ്ങനെ മൂന്ന് കളര്‍ ഷെയ്ഡുകളിലാണ് വാച്ച് ലഭ്യമാകുന്നത്. 150-ലധികം വാച്ച് ഫെയ്സുകളില്‍ നിന്ന് തിരഞ്ഞെടുക്കാനും കഴിയും.

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

രഹസ്യ ഫോൺ പിടിച്ചു; 15കാരി പോയത് കിലോമീറ്ററുകൾക്കപ്പുറത്തുള്ള കാമുകനെ കാണാൻ

മഞ്ചേരി: ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ അതിവേഗം കണ്ടെത്തി പോലീസ്....

ഒരുകോടി രൂപയ്ക്ക് രണ്ടാം ജന്മം ! സാങ്കേതികവിദ്യ അണിയറയിൽ ഒരുങ്ങുന്നു:

പുനർജന്മത്തെ പറ്റി മനുഷ്യർക്ക് എന്നും ആകാംക്ഷയാണ്. മരിച്ചശേഷം വീണ്ടും ജനിക്കാൻ ആവുമെങ്കിൽ...

വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട വനിതാ ദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

യൂറോപ്പ് :വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അന്താരാഷ്ട്ര...

അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; പതിമൂന്നുകാരിക്കായി തെരച്ചിൽ തുടരുന്നു

കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു. കൊല്ലം കുന്നിക്കോട്...

കുതിച്ച് പാഞ്ഞ് സ്വർണവില! ഇന്നും സർവകാല റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വർധന രേഖപ്പെടുത്തിയ സ്വർണവില സർവകാല റെക്കോർഡിൽ തുടരുകയാണ്....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!