web analytics

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍: മരിച്ചത് 24 കാരിയായ പത്തനംതിട്ട സ്വദേശിനി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പത്തനംതിട്ട സ്വദേശി മേഘ (24) ആണ് മരിച്ചത്. തിരുവനന്തപുരം ചാക്കയിലെ റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘയുടെ മൃതദേഹം പേട്ടക്കും ചാക്കക്കും ഇടയിലെ റെയിൽപാളത്തിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
റെയിൽ പാളത്തിൽ മൃതദേഹം കിടക്കുന്ന കണ്ടതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഒരു വർഷം മുമ്പാണ് എമിഗ്രേഷൻ വിഭാഗത്തിൽ മേഘ ജോലിയിൽ പ്രവേശിച്ചത്. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കുറച്ചുനാളുകളായി മേഘ മാനസിക ബുദ്ധിമുട്ടുകൾ കാണിച്ചിരുന്നതായി ഐ.ബി ഉദ്യോഗസ്ഥർ പൊലീസിനോട് പറഞ്ഞതായാണ് വിവരം. സംഭവത്തിൽ പേട്ട പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

കോട്ടയത്ത് വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ഗൃഹനാഥനെ വീട്ടിൽകയറി ആക്രമിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ഗൃഹനാഥനെ വീട്ടിൽകയറി ആക്രമിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ. കോട്ടയം പനമ്പലം സ്വദേശി സുരേഷിനാണ് സ്ഥാപനത്തിലെ ജീവനക്കാരുടെ മർദ്ദനമേറ്റത്. മര്‍ദനത്തിൽ സുരേഷിന്‍റെ ചെവിക്ക് പരിക്കേറ്റു.

വീട്ടിൽ അതിക്രമിച്ച് കയറുകയും സുരേഷുമായി വാക്ക് തർക്കത്തിലേർപ്പെട്ടശേഷം മർദ്ദിക്കുകയുമായിരുന്നു എന്നാണ് ആരോപണം.വീട്ടിലെ സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

പതിനായിരം രൂപയാണ് സുരേഷ് തിരിച്ചടയ്ക്കാനുള്ളത്. ഒരു തവണ അടവ് മുടങ്ങിയതിന് ആണ് ജീവനക്കാർ തന്നെ ആക്രമിച്ചതെന്ന് സുരേഷ് പറഞ്ഞു. പണമിടപാടുകാർ സുരേഷിനെ അസഭ്യം പറയുകയും, വായ്പ വേഗം അടച്ചില്ലെങ്കിൽ വീണ്ടും വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തന്ന് സുരേഷ് പറഞ്ഞു.

സംഭവത്തിൽ പരാതി നൽകുമെന്നു സുരേഷ് പറഞ്ഞു. ഹൃദയ സംബന്ധമായ ചികിത്സയെ തുടര്‍ന്നാണ് പണം അടയ്ക്കാൻ വൈകിയതെന്നാണ് സുരേഷ് പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്; ട്രംപ് സുരക്ഷിതനെന്ന് റിപ്പോർട്ട്

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്;...

Related Articles

Popular Categories

spot_imgspot_img