web analytics

ഛത്തീസ്​ഗഢിൽ സ്ഫോടനം; ജവാന് വീരമൃത്യു

റായ്പൂർ: ഛത്തീസ്​ഗഢിൽ ഐഇഡി സ്ഫോടനം. ജവാന് വീരമൃത്യു. സിഎഫിന്റെ 19-ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ മനോജ് പൂജാരിയാണ് വീരമൃത്യു വരിച്ചത്.

ബിജാപൂർ ജില്ലയിലാണ് സംഭവം. ബിജാപൂരിലെ ടോയ്നാർ, ഫർസേ​ഗഢ് പ്രദേശങ്ങളിൽ നടന്ന സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ പട്രോളിം​ഗിനിടെയായിരുന്നു സ്‌ഫോടനമുണ്ടായത്. റോഡ് നിർമാണത്തിന്റെ ഭാ​ഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു.

ടോയ്നാറിൽ നിന്ന് ഫർസേ​ഗഢ് ഭാ​ഗത്തേക്കാണ് റോഡ് നിർമിക്കുന്നത്. മാവോയിസ്റ്റ് സ്ഥാപിച്ച ഐഇഡിയിൽ ഉദ്യോ​ഗസ്ഥൻ ചവിട്ടുകയായിരുന്നു. അതേസമയം പ്രദേശത്ത് ഒളിച്ചിരിക്കുന്ന മാവോവാദികൾക്കായുള്ള തെരച്ചിൽ പുരോ​ഗമിക്കുകയാണ്.

ബിജാപൂർ ഉൾപ്പെടെയുള്ള പല മേഖലകളിലും പട്രോളിം​ഗ് നടത്തുന്ന ഉദ്യോ​ഗസ്ഥരെ ലക്ഷ്യമാക്കി മാവോയിസ്റ്റുകൾ ഐഇഡികൾ സ്ഥാപിക്കാറുണ്ട്. ഏപ്രിൽ ഒമ്പതിന് ബിജാപൂരിൽ നടന്ന സമാന സ്ഫോടനത്തിലും സിആർപിഎഫ് ഉദ്യോ​ഗസ്ഥൻ വീരമൃത്യു വരിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img