web analytics

സിസ്റ്റെയ്ന്‍ ചാപ്പലിനുള്ളില്‍ നിന്ന് ഉയർന്നത് കറുത്ത പുക; പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനായില്ല; ഇന്നും വോട്ടെടുപ്പ് തുടരും

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന പ്രത്യേക കോണ്‍ക്ലേവില്‍ ആദ്യ ദിനം തീരുമാനമായില്ല.

കോണ്‍ക്ലേവിലെ ഒന്നാംഘട്ട വോട്ടെടുപ്പിന് ശേഷം സിസ്റ്റെയ്ന്‍ ചാപ്പലിനുള്ളില്‍ നിന്ന് കറുത്ത പുകയാണ് ഉയര്‍ന്നത്.

ഇറ്റാലിയന്‍ സമയം ഒന്‍പതു മണിയോടെയാണ് സിസ്റ്റീന്‍ ചാപ്പലിനു മുകളിലെ പുകക്കുഴലില്‍ നിന്ന് കറുത്ത പുക ഉയര്‍ന്നത്.

മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന വോട്ടെടുപ്പുപ്രക്രിയയില്‍ ആര്‍ക്കും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനായില്ല. ഇതാണ് കറുത്ത പുക സൂചിപ്പിക്കുന്നത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫലംകാത്ത് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ രാത്രി വൈകിയും വിശ്വാസികൾ കാത്തുനിന്നിരുന്നു.

ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനാവാതെ വന്നതോടെ ഇന്നും വോട്ടെടുപ്പ് തുടരും.

നിലവിലുള്ള കാനോന്‍ നിയമപ്രകാരം 80 വയസ്സില്‍ത്താഴെ പ്രായമുള്ള കര്‍ദിനാള്‍മാര്‍ക്കാണ് പാപ്പയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ളത്.

മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാപ്പ തിരഞ്ഞെടുക്കപ്പെടും വരെ ദിവസവും 4 തവണ വോട്ടെടുപ്പു നടത്തും.

5 ഭൂഖണ്ഡങ്ങളിലും 71 രാജ്യങ്ങളില്‍നിന്നുമായി വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരാണു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്.

89 വോട്ട് ലഭിക്കുന്നയാള്‍ കത്തോലിക്കാസഭയുടെ പുതിയ ഇടയനാകും.

അന്തരിച്ച ഫ്രാന്‍സിസ് പാപ്പയെ രണ്ടാം ദിവസം അവസാനവട്ട വോട്ടെടുപ്പിലാണ് തെരഞ്ഞെടുത്തത്.

spot_imgspot_img
spot_imgspot_img

Latest news

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി കോടതി; റിമാൻഡിൽത്തന്നെ

ഷിംജിതയുടെ ജാമ്യഅപേക്ഷ തള്ളി കോടതി കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ...

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

Other news

ഭാര്യക്ക് ദേഷ്യം വന്നാൽ എന്റെ കിടക്ക നനയും; ആ രഹസ്യം വെളിപ്പെടുത്തി നടൻ അക്ഷയ് കുമാർ

ഭാര്യക്ക് ദേഷ്യം വന്നാൽ എന്റെ കിടക്ക നനയും; ആ രഹസ്യം വെളിപ്പെടുത്തി...

രാഹുൽ മാങ്കൂട്ടത്തിലിന് താൽകാലിക ആശ്വാസം: മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

രാഹുൽ മാങ്കൂട്ടത്തിലിന് മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ...

ചാവക്കാട്ട് എസ്.ഡി.പി.ഐ നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്‌ഡ്‌

ചാവക്കാട്ട് എസ്.ഡി.പി.ഐ നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്‌ഡ്‌ ചാവക്കാട് പാലയൂരിൽ എസ്ഡിപിഐ നേതാവ്...

ഹെൽമറ്റ് ഓൺ – സേഫ് റൈഡ്; പിടിയിലായത് 50,969 പേർ; പിഴ 2,55,97,600

ഹെൽമറ്റ് ഓൺ – സേഫ് റൈഡ്; പിടിയിലായത് 50,969 പേർ; പിഴ...

കെഎസ്ആർടിസി ബസ് പെട്രോൾ ടാങ്കറിലേക്ക് ഇടിച്ചുകയറി; എംസി റോഡിൽ ഗുരുതര അപകടം

കെഎസ്ആർടിസി ബസ് പെട്രോൾ ടാങ്കറിലേക്ക് ഇടിച്ചുകയറി; എംസി റോഡിൽ ഗുരുതര അപകടം കൊല്ലം:...

Related Articles

Popular Categories

spot_imgspot_img