web analytics

നിങ്ങളെയൊക്കെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് ഓഫീസിൽ വന്ന് ചോദിക്കുമെന്ന് തന്നെയാണ്…മാധ്യമങ്ങൾക്ക് നേരെ വീണ്ടും ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

കൊച്ചി: മാധ്യമങ്ങൾക്ക് നേരെ വീണ്ടും ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിക്കെതിരെ വാർത്ത നൽകിയാൽ മാധ്യമ സ്ഥാപനങ്ങളിൽ നേരിട്ടെത്തി ചോദിക്കുമെന്നായിരുന്നു സുരേന്ദ്രന്‍റെ ഭീഷണി.

ബിജെപിക്കെതിരെ വ്യാജ വാര്‍ത്ത നൽകുകയാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാന നേതൃയോഗം നടന്നപ്പോള്‍ നിങ്ങളുടെയൊക്കെ ഫോണിലേക്ക് ഒരു മെസേജ് വന്നത് ഞങ്ങൾ അറിഞ്ഞിരുന്നു.

അത് ആരാണ് അയച്ചതെന്നും നല്ലതുപോലെ അറിയാം. നിങ്ങള്‍ക്കൊന്നും ഒരു നാണവുമില്ലേ? ആരെങ്കിലും എഴുതി അയക്കുന്ന സാധനം ചാനലുകളിലും പത്രതാളുകളിലും അടിച്ചുവിടുകയാണോ? എത്തിക്സിന്‍റെ ഒരു അംശം പോലുമില്ല.

നിങ്ങളെ കാണുന്നത് തന്നെ കേരള സമൂഹത്തിന് അലര്‍ജിയാണ്. നിങ്ങളെയൊക്കെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് ഓഫീസിൽ വന്ന് ചോദിക്കുമെന്ന് തന്നെയാണ്.

കള്ള വാര്‍ത്തകള്‍ കൊടുത്താൽ ആ പത്രത്തിന്‍റെ ഓഫീസിൽ നേരെ വന്ന് ചോദിക്കും. അതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img