web analytics

ബെവ്കോയിൽ മദ്യം വാങ്ങാനെത്തിയവർ  നടുറോഡിൽ ഏറ്റുമുട്ടി;  രണ്ടുപേർ അറസ്റ്റിൽ

ബെവ്കോയിൽ മദ്യം വാങ്ങാനെത്തിയവർ  നടുറോഡിൽ ഏറ്റുമുട്ടി;  രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: ബെവ്കോ ഔട്ട്ലറ്റിൽ മദ്യം വാങ്ങാനെത്തിയവർക്കിടയിൽ ഉണ്ടായ ഏറ്റുമുട്ടൽ മൂലം വെള്ളറട ജംഗ്ഷന് സമീപം ഗതാഗതം തടസപ്പെട്ടു. 

തിരുവനന്തപുരം വെള്ളറട ജംഗ്ഷനും സമീപത്തെ ബെവ്കോ ഔട്ട്ലറ്റിനുമിടയിലെ റോഡിലാണ് വൈകുന്നേരത്തോടെ സംഭവം ഉണ്ടായത്.

മദ്യം വാങ്ങാനെത്തിയവർ തമ്മിൽ പെട്ടെന്ന് തർക്കം ഉണ്ടാകുകയും ഇത് കൈയ്യാങ്കളിയിലേക്കു മാറുകയുമായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് പരിഭ്രാന്തി പടർന്നു. 

റോഡിൽ ആളുകൾ കൂട്ടംകൂടിയതോടെ വാഹന ഗതാഗതവും ഏറെ നേരം മുടങ്ങി.

വിവരം ലഭിച്ചതിനെ തുടർന്ന് വെള്ളറട പൊലീസ് സ്ഥലത്തെത്തി ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.

 പന്നിമല സ്വദേശി ഷിബിനും കീഴാറൂർ ശാസ്താംകോണം സ്വദേശി അജയനും തമ്മിലായിരുന്നു ഏറ്റുമുട്ടൽ.

അക്രമത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാരുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇരുവരെയും പിടികൂടിയത്. 

ഇരുവർക്കുമെതിരേ കേസെടുത്ത പൊലീസ് പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

English Summary

A clash broke out between two men who came to buy liquor at a BEVCO outlet near Vellarada junction in Thiruvananthapuram, causing traffic disruption. Police intervened, arrested both persons and later released them on station bail.

bevco-outlet-clash-vellarada-traffic-disruption-thiruvananthapuram

Thiruvananthapuram, Vellarada, Bevco, liquor outlet clash, traffic disruption, Kerala local news, police action

spot_imgspot_img
spot_imgspot_img

Latest news

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

Other news

​വിവാഹം കഴിച്ചാൽ സ്വത്ത് സഹോദരന്? ജർമ്മനിയിലുള്ള കത്രീനയ്ക്ക് അനുകൂലമായി കേരള ഹൈക്കോടതിയുടെ നിർണായക വിധി

​വിവാഹം കഴിച്ചാൽ സ്വത്ത് സഹോദരന്? ജർമ്മനിയിലുള്ള കത്രീനയ്ക്ക് അനുകൂലമായി കേരള ഹൈക്കോടതിയുടെ നിർണായക...

​’ഫോൺ പോലും എടുക്കില്ല!’ വീണ ജോർജിന്റെ പെരുമാറ്റം തോൽവിക്ക് കാരണമായെന്ന് ജില്ലാ കമ്മിറ്റി; പത്തനംതിട്ടയിൽ തർക്കം രൂക്ഷം

​'ഫോൺ പോലും എടുക്കില്ല!' വീണ ജോർജിന്റെ പെരുമാറ്റം തോൽവിക്ക് കാരണമായെന്ന് ജില്ലാ കമ്മിറ്റി;...

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും സ്ത്രീധന പീഡനമെന്നും കുടുംബം

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും സ്ത്രീധന പീഡനമെന്നും...

ചികിത്സാ സഹായത്തിന്റെ പേരിൽ ഭീഷണി? കുടയത്തൂർ സ്വദേശിയുടെ പരാതിയിൽ തൊടുപുഴ ഡി.വൈ.എസ്.പി-യോട് അന്വേഷിക്കാൻ ഉത്തരവ്

ചികിത്സാ സഹായത്തിന്റെ പേരിൽ ഭീഷണി? കുടയത്തൂർ സ്വദേശിയുടെ പരാതിയിൽ തൊടുപുഴ ഡി.വൈ.എസ്.പി-യോട് അന്വേഷിക്കാൻ...

Related Articles

Popular Categories

spot_imgspot_img