web analytics

ഫണീന്ദ്ര ശർമ്മയുടെ പണി; ബെറ്റിംഗ് ആപ്പുകൾ പ്രചരിപ്പിച്ച 24 സിനിമ താരങ്ങൾക്ക് എതിരെ കേസ് എടുത്ത് പോലീസ്

ഹൈദരാബാദ്: ബെറ്റിംഗ് ആപ്പിനെ എൻഡോഴ്‌സ് ചെയ്ത 24 സിനിമ താരങ്ങൾക്കെതിരെ തെലങ്കാന പോലീസ് കേസെടുത്തു.സൂപ്പർ താരങ്ങളായ റാണ ദുഗ്ഗ ബഡി, പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്മി തുടങ്ങി നിരവധി താകരങ്ങൾക്ക് എതിരെയാണ് പോലീസ് നടപടി.

ഫണീന്ദ്ര ശർമ്മ എന്നൊരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്ആയിരക്കണക്കിന് ജനങ്ങളാണ് ഇത്തരം ബെറ്റിംഗ് ആപ്പുകളിൽ പോയി പണം നഷ്ടപ്പെടുത്തുന്നത്.

ജനങ്ങൾ ആരാധനയോടെ കാണുന്ന താരങ്ങൾ ഇത്തരം പ്ലാറ്റ് ഫോമുകളെ പ്രകീർത്തിച്ചു കൊണ്ട് പരസ്യം ചെയ്യുകയും അവയിൽ പങ്കാളികളാകാൻ ജനങ്ങളോട് ആവശ്യപ്പെടുകയുമാണ്.

അനേകം കുടുംബങ്ങൾ സാമ്പത്തിക തകർച്ചയുടെ വക്കിലാണ്. ഒരുപാട് പേർ ഇത്തരം ഗെയിമുകൾക്ക് അടിമയായി ജീവിതം നശിപ്പിക്കുകയാണെന്ന് പരാതിയിൽ പറയുന്നുണ്ട്. ഭാരതീയ ന്യായ് സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

കോടികളാണ് ഇത്തരം ഗെയിമുകളിലൂടെ ആപ്പ് നിർമ്മാതാക്കൾ തട്ടിയെടുക്കുന്നത്. ഇതവസാനിപ്പിക്കണം. ഇത്തരം ഗെയിമുകളെ പ്രോത്സാപ്പിക്കുന്നതിനാണ് താരങ്ങൾക്കെതിരെ കേസെടുത്തതെന്ന് എഫ്‌ഐആറിൽ പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img