web analytics

റിസർവ് ബാങ്കിനെ കബളിപ്പിച്ച് പണം തട്ടാൻ രണ്ടായിരത്തിന്റെ നോട്ട് അടിച്ചത് കാസർ​ഗോഡ്; മാറിയെടുക്കാൻ പോയത് ബംഗളൂരുവിലേക്ക്; മലയാളികൾ ഉൾപ്പെടെയുള്ള അഞ്ചംഗ തട്ടിപ്പ് സംഘം പിടിയിൽ

ബംഗളൂരു: കാസർകോട് നിർമിച്ച 2000 രൂപയുടെ 25 ലക്ഷം മൂല്യമുള്ള കള്ളനോട്ടുകൾ ബംഗളൂരു പൊലീസ് പിടികൂടി. ബംഗളൂരു നൃപതുംഗ റോഡിലുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസിൽ നിന്ന് 500 രൂപയുടെ യഥാർത്ഥ നോട്ടുകൾ പകരം സ്വീകരിക്കാനുള്ള ശ്രമത്തിനിടെയാണ് നാല് മലയാളികൾ ഉൾപ്പെടെയുള്ള അഞ്ചംഗ തട്ടിപ്പ് സംഘത്തെ പിടികൂടിയത്.Bengaluru police seized Rs 25 lakh worth of Rs 2000 fake currency notes produced in Kasaragod

നോട്ടുകൾ ബംഗളൂരുവിൽ എത്തിച്ച മുഖ്യ സൂത്രധാരൻ കാസർകോട് സ്വദേശി അഫ്‌സൽ ഹുസൈൻ, അൻവർ, പർഷിത് എന്നിവരുടെ പേര് വിവരങ്ങളാണ് പുറത്തുവന്നത്. ഒരാൾ ബെല്ലാരി സ്വദേശിയാണ്. കാസർകോട് കേന്ദ്രീകരിച്ചാണ് സംഘം വ്യാജ കറൻസി അച്ചടിച്ചിരുന്നത്.

ഒരു കറൻസി പ്രിൻ്റിംഗ് മെഷീനും 29 ലക്ഷം രൂപയുടെ കള്ളനോട്ടുകളും കറൻസി പേപ്പറുകളും പിടിച്ചെടുത്തു. മൊത്തം 54 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പൊലീസ് കണ്ടെടുത്തത്.

2000 രൂപയുടെ വ്യാജ നോട്ടുകൾ 500 രൂപ നോട്ടുകൾ ഉപയോഗിച്ച് മാറ്റിയെടുക്കുകയായിരുന്നു സംഘത്തിൻ്റെ രീതി. 2023 മെയ് മാസത്തിൽ 2000 രൂപ കറൻസി നോട്ടുകൾ പിൻവലിച്ചതായി ആർ.ബി.ഐ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തട്ടിപ്പിന് തുടക്കമിട്ടത്.

ഇഷ്യൂ ഡിപ്പാർട്ട്‌മെൻ്റുകളുള്ള ആർ.ബി.ഐയുടെ 19 റീജിയണൽ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് ഈ 2000 രൂപ നോട്ടുകൾ മാറ്റാനോ നിക്ഷേപിക്കാനോ കഴിയും.

‘സെപ്തംബർ 9 ന്, ബല്ലാരിയിലെ സിരുഗുപ്പയിൽ നിന്നുള്ള അഫ്‌സൽ ഹുസൈൻ (29) 500 രൂപ നോട്ടുകളായി മാറുന്നതിനായി 24.68 ലക്ഷം രൂപയുടെ 2000 രൂപയുടെ 1,234 നോട്ടുകളുമായി ബെംഗളൂരുവിലെ ആർ.ബി.ഐയുടെ പ്രാദേശിക ഓഫീസിനെ സമീപിച്ചു. കറൻസികൾ പരിശോധിച്ചപ്പോൾ എല്ലാ നോട്ടുകളും വ്യാജമാണെന്ന് ബാങ്ക് അധികൃതർ കണ്ടെത്തി.

കൂടുതൽ അന്വേഷണത്തിനായി അഫ്‌സലിനെ ഉടൻ തന്നെ വ്യാജ നോട്ടുകൾ സഹിതം ഹലാസുരു ഗേറ്റ് പൊലീസിന് കൈമാറി. തുടർന്നുള്ള അന്വേഷണത്തിൽ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചു.’ -ഡി.സി.പി (സെൻട്രൽ) എച്ച്.ടി ശേഖർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ പീറ്റർ മഗ്യാർ തരംഗം

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ...

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം ഇന്ന് രാശിചക്രത്തിലെ...

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു!

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു! വിഴിഞ്ഞം: തീർത്ഥാടനത്തിനിടെ കടൽത്തീരത്ത്...

Related Articles

Popular Categories

spot_imgspot_img