web analytics

ചരിത്രമെഴുതി ബംഗ്ലാദേശ്: റാവൽപിണ്ടി ടെസ്റ്റിൽ പാക്കിസ്ഥാനെതിരെ 10 വിക്കറ്റ് വിജയം

റാവൽപിണ്ടി ടെസ്റ്റിൽ പാക്കിസ്ഥാനെതിരെ ചരിത്രവിജയം നേടി ബംഗ്ലാദേശ്. പാകിസ്താനെ പത്ത് വിക്കറ്റിനാണ് തോൽപിച്ചത്. ടെസ്റ്റിൽ പാകിസ്താനെതിരായ ബംഗ്ലാദേശിന്റെ ആദ്യ ജയമാണിത്. Bangladesh make history: 10-wicket win over Pakistan in Rawalpindi Test

ഹോം ഗ്രൗണ്ടിൽ പാകിസ്താന്റെ ആദ്യ പത്ത് വിക്കറ്റ് തോൽവിയാണിത്. തോൽവിയോടെ നാണക്കേടിന്റെ പടുകുഴിയിലേക്കാണ് പാക്കിസ്ഥാൻ കൂപ്പുകുത്തിയത്.

സ്‌കോർ: പാകിസ്താൻ: 448-6 ഡിക്ലയർ, 146, ബംഗ്ലാദേശ്: 565,30-0.

അവസാന ദിനം ബാറ്റ് ചെയ്ത ആതിഥേയർക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായി. അവസാന ദിനത്തിൽ ബാറ്റ് ചെയ്ത പാകിസ്താനെ 146 റൺസിന് പുറത്താക്കിയ ബംഗ്ലാദേശ് വിജയലക്ഷ്യമായ 30 റൺസ് വിക്കറ്റ് നഷ്ടമില്ലാതെ അനായാസം നേടി. എതിരാളികൾ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തശേഷം ബംഗ്ലാദേശ് നേടുന്ന ആദ്യ ജയം കൂടിയാണിത്.

തുടക്കത്തിലെ ക്യാപ്റ്റൻ ഷാൻ മസൂദിന്റെ വിക്കറ്റ് വിക്കറ്റാണ് വീണത്. പിന്നീടെത്തിയ ബാബർ അസമും അബ്ദുള്ള ഷഫീഖും പിടിച്ചു നിന്നതോടെ പാകിസ്ഥാൻ സ്‌കോർ 50 കടന്നു. എന്നാൽ 50 പന്തിൽ 22 റൺസെടുത്ത ബാബറിനെ നാഹിദ് റാണ ബൗൾഡാക്കിയതോടെ ആതിഥേയർ കൂട്ടതകർച്ചയിലേക്ക് കൂപ്പുകുത്തി.

ആദ്യ ഇന്നിംഗ്‌സിൽ സെഞ്ചുറി നേടിയ അബ്ദുള്ള ഷഫീഖ് പൂജ്യത്തിന് മടങ്ങി. പിന്നാലെ ആഗ സൽമാനും റണ്ണൊന്നുമെടുക്കാതെ കൂടാരെ കയറിയതോടെ പാകിസ്താൻ 105-6 എന്ന സ്‌കോറിലേക്ക് വീണു.

ലഞ്ചിന് പിന്നാലെ ഷഹീൻ അഫ്രീദിയെയും (2), നസീം ഷായെയും (3) നഷ്ടമായതോടെ 118- 8 ലേക്ക് വീണ പാകിസ്താൻ ഇന്നിംഗ്‌സ് തോൽവിയെന്ന നാണക്കേടിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും വിജയം അന്യമായി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img