web analytics

‘ചെയ്യാത്ത കുറ്റം ഞാൻ എന്തിന് ഏൽക്കണം’; ഒരുനാൾ സത്യം പുറത്ത് വരുമെന്ന് ബെയ്‌ലിന്‍ ദാസ്

തിരുവനന്തപുരം: യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ്. സത്യം ഒരുനാൾ പുറത്ത് വരുമെന്നും താൻ ചെയ്യാത്ത കുറ്റം ഞാൻ എന്തിന് ഏൽക്കണമെന്നും ബെയ്‌ലിന്‍ ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

‘കോടതിയെ എനിക്ക് അനുസരിക്കണം. കോടതിയുടെ പരിഗണിയിൽ ഉള്ള വിഷയമാണ് അതുകൊണ്ട് എങ്ങനെ നിൽക്കണം എന്ന് എനിക്ക് അറിയാം. ഞാൻ അത്തരത്തിൽ ഒന്നും ചെയ്തിട്ടില്ല. ജൂനിയർ അഭിഭാഷകയെ ഞാൻ മർദ്ദിച്ചിട്ടില്ല.’ എന്നും ബെയ്‌ലിന്‍ ദാസ് പറഞ്ഞു.

അതേസമയം യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ ബെയ്‌ലിൻ ദാസിന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബെയ്‌ലിൻ ദാസിന് ഉപാധികളോടെ ജാമ്യം നൽകിയത്.

ഗൗരവമുള്ള കുറ്റമാണ് ഇയാൾ ചെയ്തതെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നാണായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. കേസിലെ സാക്ഷികൾ പ്രതിയുടെ ഓഫീസിലെ അഭിഭാഷകരും ജീവനക്കാരുമാണ്, പ്രതിക്ക് ജാമ്യം ലഭിച്ചാൽ പ്രാഥമിക ഘട്ടത്തിലുള്ള അന്വേഷണം അട്ടിമറിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷൻ കോടതി അറിയിച്ചു.

എന്നാൽ ജൂനിയർ അഭിഭാഷകയാണ് പ്രകോപനമുണ്ടാക്കിയതെന്നും, ഓഫീസിനുള്ളിൽ നടന്ന നിസ്സാര സംഭവത്തെ പാർവതീകരിക്കുകയാണെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. കോടതി നൽകുന്ന ഏത് ഉപാധിയും അംഗീകരിക്കാമെന്ന ബെയിലിൻ ദാസിൻറെ വാദം അം​ഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

ജൂനിയർ അഭിഭാഷക ശ്യാമിലി ജസ്റ്റിനെയാണ് സീനിയർ അഭിഭാഷകൻ ബെയ് ലിൻ ദാസ് മുഖത്തടിച്ച് വീഴ്ത്തിയത്. വഞ്ചിയൂർ കോടതിക്ക് അടുത്ത അഭിഭാഷകൻറെ ഓഫീസിൽ സഹപ്രവർത്തകർ നോക്കി നിൽക്കെയായിരുന്നു ക്രൂരമർദ്ദനം.

പിടിച്ച് നിർത്തി മുഖത്ത് കൈ കൊണ്ട് ആഞ്ഞടിക്കുകയായിരുന്നു, അടിയേറ്റ് നിലത്ത് വീണെങ്കിലും ആരും അടുത്തേയ്ക്ക് എത്തിയില്ലെന്നും ശ്യാമിലി നേരത്തെ പറഞ്ഞിരുന്നു. ഗർഭിണിയായിരിക്കെ വക്കീൽ ഓഫീസിനകത്ത് വെച്ച് നേരത്തെയും തന്നെ ബെയിലൻ ദാസ് മർദ്ദിച്ചിരുന്നുവെന്നും അഭിഭാഷക വെളിപ്പെടുത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം കോഴിക്കോട്: സൗദി അറേബ്യയിൽ രണ്ട്...

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച നീതി, പരിഹസിച്ചവർക്കുള്ള മറുപടി”

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച...

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന ക്വാസറുകൾ’ കണ്ടെത്തി നാസ

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

Related Articles

Popular Categories

spot_imgspot_img