ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ മത്സരിക്കുന്ന റായ്ബറേലിയടക്കം 49 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. മണ്ഡലങ്ങളിൽ ഇന്ന് നിശബ്ധ പ്രചാരണമാണ്. തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ച് വൈകീട്ട് ആറിന് സമാപിക്കും.
അഞ്ചാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് ഗോദയിൽ 49 സീറ്റുകളിലായി 144 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. എട്ടര കോടി വോട്ടർമാർക്കായി 95000 പോളിംഗ് സറ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീരിൽ ബാരാമുള്ള മണ്ഡലത്തിൽ നാളെ വോട്ടെടുപ്പ് നടക്കും. ഇന്നലെ നടന്ന ആക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാശ്മീരിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ പതിമൂന്ന് സീറ്റുകളിലും, യു പിയിലെ പതിനാലിടത്തും വാശിയേറിയ പ്രചാരണമാണ് അഞ്ചാം ഘട്ടത്തിൽ നടന്നത്. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ്, സമൃതി ഇറാനി, പീയൂഷ് ഗോയൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.
Read More: പഠന, താമസ ചെലവുകള്‍ സർക്കാർ വക; പ്ലസ് വൺ പ്രവേശനം കാത്തിരിക്കുന്നവർക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കാം
Read More: കാലവര്‍ഷം ആൻഡമാനിലെത്തി; ബംഗാൾ ഉൾകടലിൽ ആദ്യ ന്യുനമർദ സാധ്യത, ജാഗ്രത
Read More: അഞ്ചുകോടിയുടെ റോഡ് ; ഒറ്റമഴയ്ക്ക് അടിയിലെ മണ്ണ് മുഴുവൻ ഒലിച്ചു പോയി, സംഭവം ഇടുക്കിയിൽ