web analytics

പഠന, താമസ ചെലവുകള്‍ സർക്കാർ വക; പ്ലസ് വൺ പ്രവേശനം കാത്തിരിക്കുന്നവർക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കാം

ഇടുക്കി: ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് സർക്കാർ ചെലവിൽ സൗജന്യമായി താമസിച്ച് പഠിക്കാൻ അവസരം. പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ പ്ലസ്‌ വണ്‍ ഹുമാനിറ്റീസ്‌ ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അഡ്മിഷൻ ലഭിക്കുന്ന കുട്ടികള്‍ക്കുള്ള പഠന, താമസ ചെലവുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്.

ലൈബ്രറി, കളിസ്ഥലം, സ്മാര്‍ട്ട്‌ ക്ലാസ് റൂം, ഹോസ്റ്റല്‍ തുടങ്ങിയ മികച്ച സൗകര്യങ്ങള്‍ സ്കൂളില്‍ ഒരുക്കിയിട്ടുണ്ട്. എസ്‌എസ്‌എല്‍സി പരീക്ഷക്ക്‌ ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തിലാകും പ്രവേശനം നൽകുക. കൂടാതെ രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം രണ്ട്‌ ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.

നിര്‍ദിഷ്ട ഫോമില്‍ അപേക്ഷകള്‍ തയ്യാറാക്കി പത്താം ക്ലാസ്സ്‌ മാര്‍ക്ക്‌ ലിസ്റ്റ്‌, പകര്‍പ്പ്‌, ഗ്രേസ്‌ മാര്‍ക്കിന്‌ അര്‍ഹതയുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്‌ എന്നിവ സഹിതം നേരിട്ടോ, ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, ഇടുക്കി -പൈനാവ്‌ പി.ഒ എന്ന വിലാസത്തിലോ, mrsiukkl@gmail.com എന്ന ഇ-മെയില്‍ മുഖാന്തിരമോ, ബന്ധപ്പെട്ട റ്റി.ഇ.ഒ ഓഫീസ്‌ മുഖേനയോ സമർപ്പിക്കണം.

 

Read Also: ഇക്കൊല്ലം സ്കൂൾ തുറക്കുന്നത് ജൂൺ 3ന്; സംസ്ഥാന സ്കൂൾ പ്രവേശനോത്സവം എറണാകുളത്ത്; ഉദ്ഘാടകൻ മുഖ്യമന്ത്രി

Read Also: അഞ്ചുകോടിയുടെ റോഡ് ; ഒറ്റമഴയ്ക്ക് അടിയിലെ മണ്ണ് മുഴുവൻ ഒലിച്ചു പോയി, സംഭവം ഇടുക്കിയിൽ

Read Also: കാലവര്‍ഷം ആൻഡമാനിലെത്തി; ബംഗാൾ ഉൾകടലിൽ ആദ്യ ന്യുനമർദ സാധ്യത, ജാഗ്രത

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img