തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അനധികൃത മദ്യക്കടത്ത്: ഓട്ടോറിക്ഷ പിടിച്ചെടുത്തു
ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ സംഘം ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പഴയ കൊച്ചറ കരയിൽ വെള്ളിയാഴ്ച രാത്രി പരിശോധന നടത്തി.
കരുണാപുരം ചാലക്കുടിമേട് മുക്കുടുക്കയിൽ വീട്ടിൽ സജി എം.വി. ( 47 ) എന്നപ്രതിയെ വിൽപ്പനക്കായി എത്തിച്ച 50 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി പിടികൂടി.
പ്രതിയെ അറസ്റ്റ് ചെയ്ത സംഘം കേസെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ. ആർ ശശികുമാർ, സിവിൽ എക്‌സൈസ് ഓഫീസർ അരുൺ മുരളീധരൻ , അരുൺരാജ് പ്രിവന്റീവ് ഓഫീസർ അനൂപ് കെ.എസ് . എന്നിവർ പങ്കെടുത്തു.
പ്രതി ഒട്ടേറെ ൻ ന അബ്കാരി കേസുകളിൽ പ്രതിയാണ് . പ്രതിയെ കോടതി റിമാന്റ് ചെയ്തു. തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രദേശത്ത് വ്യാജ വാറ്റും അനധികൃത മദ്യക്കടത്തും പതിവാണ്.
നവംബറിൽഉടുമ്പൻ ചോല എക്‌സൈസ് ഇൻസ്‌പെക്ടർ പ്രമോദ് എം.പി യുടെയും ഇടുക്കി ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചാരായം വാറ്റി സൂക്ഷിക്കുന്നതിനായി തയ്യാറാക്കിയ കോട കണ്ടെടുത്ത് നശിപ്പിച്ചു.
കൊച്ചറ – മണിയൻ പെട്ടി മേഖലയിൽ തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് സൂക്ഷിച്ചിരുന്ന 440 ലിറ്റർ കോടയാണ് നശിപ്പിച്ചത്.
220 ലിറ്ററിന്റെ രണ്ട് തകരബാരലുകളിലായാണ് കോട സൂക്ഷിച്ചിരുന്നത്. വാറ്റുപകരണങ്ങളും കണ്ടെടുത്തു. സമീപവാസികളായ മുൻ വാറ്റുകേസ് പ്രതികളെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.









