ഹൈദരാബാദ്: ഹൈദരാബാദിൽ 28 കാരിയായ വാച്ച് ഗാർഡ് യുവതിയെ ഓട്ടോ ഡ്രൈവർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഫെബ്രുവരി 6 ന് ആണ് കേസിന് ആസ്പദമായ സംഭവമുണ്ടായതെങ്കിലും ഇന്നാണ് ആക്രമണ വിവരം പുറത്തറിയുന്നത്.
അക്രമണത്തിനിരയായ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ജുഡീഷ്യൽ റിമാൻഡിലേക്ക് അയച്ചതായും പൊലീസ് വിശദമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.