പാലക്കാട്: ആശുപത്രിയിൽ നിന്ന് പെൺകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പാലക്കാട് അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിലാണ് സംഭവം. നാലുമാസം പ്രായമായ പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമം നടന്നത്.
സംഭവത്തിൽ ഒരു സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കുഞ്ഞും അമ്മയും രണ്ട് ദിവസമായി ആശുപത്രിയിലുണ്ടായിരുന്നു. തട്ടികൊണ്ടുപോകാന്‍ ശ്രമം നടത്തിയ സ്ത്രീയും രണ്ട് ദിവസമായി ആശുപത്രിയിലുണ്ട്.
ഇന്ന് ഉച്ചയ്ക്ക് അമ്മ ഭക്ഷണം കഴിക്കാന്‍ പോയ സമയത്ത് ഈ സ്ത്രീ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപത് വയസ്സുകാരി മരിച്ചു: ആശുപത്രിക്കെതിരെ ബന്ധുക്കൾ
കായംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപത് വയസ്സുകാരി മരിച്ചു. ചേരാവള്ളി ചിറക്കടവം ലക്ഷ്മി ഭവനത്തിൽ അജിത്തിന്റെയും ശരണ്യയുടെയും മകൾ ആദി ലക്ഷ്മി (9) ആണ് മരിച്ചത്.ഗവ. എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ആദി ലക്ഷ്മി.
ശനിയാഴ്ച രാവിലെയാണ് സംഭവം. പനിയും വയറു വേദനയുമായി വ്യാഴാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കാനിങ്ങിലും മറ്റു പരിശോധനകളിലും കുട്ടിക്കു കുഴപ്പങ്ങൾ ഒന്നുമില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നതെന്ന് കുട്ടിയുടെ ബന്ധുക്കൾ പറയുന്നു.