എസ്‍എഫ്‍ഐ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് കടകംപള്ളി സ്വദേശി നന്ദന്റെ വീടിന് നേരെ ആക്രമണം. രണ്ട് പേർ വീട്ടിനുള്ളിൽ കടന്ന് ആക്രമണം നടത്തുകയായിരുന്നു. സംഘം നന്ദന്റെ തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ചെന്നും പരാതിയുണ്ട്.
ഇതിന് മുൻപും നന്ദന്റെ വീടിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് വീട്ടിൽ അക്രമി സംഘം വീട്ടിൽ എത്തുന്നത്. മുൻപ് നടന്ന ആക്രമണത്തിൽ വീടിന്റെ ജനലിനും നിർത്തിയിട്ട വാഹനത്തിനും കേടുപാടുകൾ ഉണ്ടായി.
ഇവ രണ്ടും അക്രമി സംഘം അടിച്ച് തകർത്തിരുന്നു. സംഭവത്തിൽ അന്ന് പെട്ട പോലീസ് കേസ് എടുത്തിരുന്നു. തലയ്ക്ക് പരിക്കേറ്റ നന്ദനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേത്തിൽ കത്തി പശ്ചിമ ബംഗാൾ; അക്രമാസക്തമായി ജനക്കൂട്ടം; ട്രെയിനിന് നേരെ കല്ലേറ്
പശ്ചിമ ബംഗാളിൽ വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം രൂക്ഷമാകുന്നു. മുർഷിദാബാദിൽ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടുകയും വാഹനങ്ങൾ കത്തിക്കുകയും പ്രതിഷേധങ്ങൾ അക്രമാസക്തമാകുകയും ചെയ്തു. ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ജനക്കൂട്ടം സ്റ്റേഷൻ സ്വത്തുക്കളും നശിപ്പിച്ചു. എന്നാൽ, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പശ്ചിമ ബംഗാൾ പോലീസ് പറഞ്ഞു.
നിംതിറ്റ സ്റ്റേഷനിൽ നിർത്തിയിരുന്ന ട്രെയിനിന് നേരെ ജനക്കൂട്ടം കല്ലെറിഞ്ഞു.
അക്രമത്തിൽ ഏഴ് മുതൽ പത്ത് വരെ പൊലീസുകാർക്ക് പരിക്കേട്ടിട്ടുണ്ട്.`അക്രമം നിയന്ത്രിക്കാൻ അതിർത്തി സുരക്ഷാ സേനയെ വിന്യസിച്ചു. സംഭവത്തെ തുടർന്ന് കുറഞ്ഞത് രണ്ട് ട്രെയിനുകളെങ്കിലും റദ്ദാക്കുകയും അഞ്ച് ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു.
ഗവർണർ സിവി ആനന്ദ ബോസ് മുഖ്യമന്ത്രിയുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പൊലീസ് സേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും രാജ്ഭവൻ സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടാതെ 24×7 കൺട്രോൾ റൂമും പൊതുജന സഹായത്തിനായി ഒരു പ്രത്യേക ഹെൽപ്പ് ലൈനുംസജ്ജീകരിച്ചിട്ടുണ്ട്.
പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകുകയും അംതല, സുതി, ധൂലിയാൻ, മുർഷിദാബാദ്, നോർത്ത് 24 പർഗാനാസ് എന്നിവിടങ്ങളിലെ പ്രശ്നബാധിത പ്രദേശങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.