web analytics

സുവർണ്ണ ക്ഷേത്രത്തിൽ ഇരുമ്പ് പൈപ്പ്‌ ആക്രമണം; അഞ്ച് പേർക്ക് പരിക്ക്

അമൃതസര്‍: സുവര്‍ണക്ഷേത്രത്തില്‍ ഇരുമ്പുപൈപ്പ്‌ കൊണ്ട് ആക്രമണം. ദര്‍ശനത്തിനെത്തിയ തീർത്ഥാടകർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.

ക്ഷേത്രത്തിലെ സമൂഹ അടുക്കളയായ ഗുരു റാംദാസ് ലാങ്കറിലാണ് ആക്രമണം നടന്നത്. ആക്രമിച്ച ആളെയും ഒപ്പം ഉണ്ടായിരുന്നവരെയും ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്‌ജിപിസി) അംഗങ്ങളെയുമാണ് പോലീസ് പിടികൂടിയത്. സാരമായി പരിക്കേറ്റയാളെ അമൃതസറിലെ ശ്രീ ഗുരു റാം ദാസം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിക്കറ്റവരില്‍ രണ്ടുപേര്‍ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ വളണ്ടിയര്‍മാരാണ് എന്നാണ് വിവരം. ഭക്തരെ ആക്രമിക്കുന്നതിനു മുമ്പ് പ്രതിയും കൂട്ടാളികളും ക്ഷേത്രപരിസരം മുഴുവന്‍ നീരീക്ഷിച്ചിരുന്നതായി പോലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ! വിസ സെന്റർ കെട്ടിടത്തിൽ 38-കാരന്റെ മൃതദേഹം കണ്ടെത്തി

ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ! വിസ സെന്റർ...

​ഇന്ന് നാല് ജില്ലകളിൽ, നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്! 24 മണിക്കൂറിൽ കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് ഐഎംഡി

​ഇന്ന് നാല് ജില്ലകളിൽ, നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്! 24 മണിക്കൂറിൽ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

വയോധികയെ ആക്രമിച്ച കേസിൽ പ്രതി  പൂവൻകോഴി! മുഖത്ത് 12 തുന്നലുകളുമായി വീട്ടമ്മ; കൊല്ലത്തെ ഞെട്ടിച്ച സംഭവം

വയോധികയെ ആക്രമിച്ച കേസിൽ പ്രതി  പൂവൻകോഴി! മുഖത്ത് 12 തുന്നലുകളുമായി വീട്ടമ്മ; കൊല്ലത്തെ...

Related Articles

Popular Categories

spot_imgspot_img