web analytics

പുലർച്ചെ പൂജാരി നട തുറക്കാനെത്തിയപ്പോൾ ക്ഷേത്ര ഭണ്ഡാരവും കതകും കുത്തിത്തുറന്ന നിലയിൽ; കവർച്ച നടന്നത് മാവടി ശ്രീവാസവ ദേവി ക്ഷേത്രത്തിൽ

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം മാവടിയിൽ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. മാവടി ശ്രീവാസവ ദേവി ക്ഷേത്രത്തിന്‍റെ ഭണ്ഡാരവും ഓഫിസ് മുറിയുടെ കതകും കുത്തിത്തുറന്നാണ് മോഷണം. 33,000ത്തോളം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

ഭണ്ഡാരവും ക്ഷേത്രത്തിന്റെ ഓഫിസ് കതകും ആയുധം ഉപയോഗിച്ച് കുത്തിത്തുറന്ന നിലയിലായിരുന്നു. ഭണ്ഡാരത്തില്‍ നിന്നും മുപ്പതിനായിരത്തോളം രൂപയും ഓഫിസിലെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന മൂവായിരം രൂപയും മോഷണം പോയതായാണ് വിവരം.

പൂജകള്‍ക്ക് ശേഷം വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെ ക്ഷേത്രം അടച്ചതാണ്. വെള്ളിയാഴ്ച പുലർച്ചെ പൂജാരി നട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ആറു മാസം മുമ്പായിരുന്നു ക്ഷേത്രത്തിൽ ഉത്സവം. ഇതിനു ശേഷം ഭണ്ഡാരം തുറന്നിട്ടില്ല.

നെടുങ്കണ്ടം സി.ഐ ജെര്‍ലിന്‍ വി. സ്‌കറിയയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗധര്‍, വിലരടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി”

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img