web analytics

ഡോക്ടര്‍ മരിച്ച നിലയില്‍

ഡോക്ടര്‍ മരിച്ച നിലയില്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ജുവല്‍ ജെ കുന്നത്തൂര്‍ (36)ആണ് മരിച്ചത്.

തലയോലപറമ്പ് വെള്ളൂരിലെ വീട്ടില്‍ ആണ് ജുവലിനെ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹം ഭാര്യയുമായി കുറച്ച് നാളായി അകന്ന് കഴിയുകയായിരുന്നു.

ഈ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

പോലീസും മറ്റ് അധികൃതരും സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഷോപ്പ് ഉടമയും യുവതിയും മരിച്ച നിലയിൽ

കൊല്ലം: കൊല്ലത്ത് ടെക്സ്റ്റൈൽ ഷോപ്പ് ഉടമയെയും മാനേജരായ യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. ആയൂരിലുള്ള ലാവിഷ് ടെക്സ്റ്റൈൽസ് ഉടമ മലപ്പുറം സ്വദേശിയായ് അലി, പള്ളിക്കൽ സ്വദേശിനി ദിവ്യമോൾ എന്നിവരാണ് മരിച്ചത്.

ടെക്സ്റ്റൈൽസ് ഷോപ്പിനുള്ളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വർഷം മുമ്പാണ് അലി, ആയൂർ- കോട്ടാരക്കര റോഡിൽ ലാവിഷ് എന്ന പേരിൽ ടെക്സ്റ്റൈൽ ഷോപ്പ് ആരംഭിച്ചത്.

ആയൂരിൽ തന്നെയുള്ള ഫർണിച്ചർ ഷോപ്പിന്റെ പാർട്ണർ കൂടിയാണ് അലി. ഈ സ്ഥാപനത്തിൽ ദിവ്യ ജോലി ചെയ്തിരുന്നതായാണ് വിവരം. ഇന്നലെ ജോലി കഴിഞ്ഞ് ദിവ്യമോൾ വീട്ടിൽ എത്തിയിരുന്നില്ല.

ഇരുവരുടെയും ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മരണ കാരണം വ്യക്തമല്ല. മരിച്ച ദിവ്യയ്‌ക്ക് രണ്ട് പെൺമക്കളുണ്ട്.

സംഭവത്തിൽ ചടയമംഗലം പൊലീസ് അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

ബെല്‍റ്റില്‍ കുരുങ്ങി തലയറ്റ യുവതി മരിച്ചു


തിരുവനന്തപുരം: ധാന്യം പൊടിക്കുന്നതിനിടെ ഫ്ലോർ മില്ലിലെ ബെല്‍റ്റില്‍ കുരുങ്ങി തലയറ്റ് യുവതി മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബീന(46)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു ദാരുണ സംഭവം നടന്നത്.

മില്ലിൽ ധാന്യം പൊടുക്കുന്നതിനിടെ യുവതിയുടെ വസ്ത്രം ബെല്‍റ്റില്‍ കുരുങ്ങുകയായിരുന്നു എന്നാണ് വിവരം. ബീനയുടെ നിലവിളി കേട്ട് മറ്റ് ജീവനക്കാര്‍ എത്തുമ്പോഴെക്കും തലയറ്റ നിലയിലാണ് കണ്ടെത്തിയത്.

തുടർന്ന് പവര്‍ ഓഫ് ചെയ്ത ശേഷമാണ് യുവതിയെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. നാലുവര്‍ഷമായി വെഞ്ഞാറമൂട്ടിലെ അരുഡിയില്‍ ഫ്ലോർ മില്ലിലെ ജീവനക്കാരിയാണ് ബീന.

സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു.

ഭാര്യക്ക് പിന്നാലെ ഭർത്താവും മരിച്ചു

തൃശൂര്‍: ഗ്യാസ് ലീക്കായതിനെ തുടര്‍ന്ന് തീ പിടിച്ച് ദമ്പതികള്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ ഭർത്താവും മരിച്ചു. ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂരില്‍ ജൂലൈ എട്ടിന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം നടന്നത്.

വെള്ളാങ്കല്ലൂര്‍ എരുമത്തടം ഫ്രണ്ട്‌സ് ലൈനില്‍ തൃക്കോവില്‍ രവീന്ദ്രനാണ് (70) ഇന്നലെ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ ഭാര്യ ജയശ്രീ (62) ജൂലൈ എട്ടിന് മരണപ്പെട്ടിരുന്നു.

ജയശ്രീയും ഭർത്താവ് രവീന്ദ്രനും ചേർപ്പിലുള്ള ബന്ധുവീട്ടിൽ പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങിയെത്തി ലൈറ്റ് ഓൺ ചെയ്‌തപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സിലിണ്ടർ രണ്ടും വീടിന് പുറത്താണ് സൂക്ഷിച്ചിരുന്നത്.

ഗ്യാസ് ലീക്കായി വീടിനകം മുഴുവൻ നിറഞ്ഞിരുന്നതായാണ് കരുതുന്നത്. അപകടത്തിൽ വീടിന്റെ മുൻവശത്തെ ഇരുമ്പ് വാതിൽ അടക്കം തകർന്നിട്ടുണ്ട്.

Summary: Dr. Juwal J. Kunnathoor (36), Assistant Professor in the Surgery Department at Kottayam Medical College, was found dead at his residence. The cause of death is currently under investigation.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

വിഴിഞ്ഞം ഇനി ലോകത്തിന്റെ ചരക്കുനീക്ക കേന്ദ്രം! കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ പുറത്ത്

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര ഭൂപടത്തിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതാൻ വിഴിഞ്ഞം അന്താരാഷ്ട്ര...

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 17, 2026: ഇന്നത്തെ...

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ രാവ്

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ...

ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം; നാലുപേര്‍ക്ക് പരിക്ക്

ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം; നാലുപേര്‍ക്ക് പരിക്ക് കോഴിക്കോട്: ദര്‍സ് വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍...

മണ്ഡല പുനര്‍നിര്‍ണയം കഴിഞ്ഞാൽ കേരളത്തിൽ 30 സീറ്റുകൾ; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് വന്‍ നേട്ടം.

ന്യൂഡല്‍ഹി: രാജ്യത്ത് വരാനിരിക്കുന്ന മണ്ഡല പുനര്‍നിര്‍ണയത്തെക്കുറിച്ചും (Delimitation) അതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്...

Related Articles

Popular Categories

spot_imgspot_img