web analytics

അലൻ വാക്കറുടെ പരിപാടിക്കിടെ മൊബൈൽ മോഷണം; പിന്നിൽ അസ്ലം ഖാൻ ഗ്യാങ്ങെന്ന് സംശയം, അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും

കൊച്ചി: കൊച്ചിയിൽ നടന്ന അലൻ വാക്കറുടെ പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. രണ്ട് ടീമുകളായാണ് അന്വേഷണ സംഘം മറ്റുള്ളിടത്തേക്ക് പുറപ്പെട്ടത്. ഉത്തർപ്രദേശ്, ഡൽ​ഹി, ബാംഗ്ലൂർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.(Aslam Khan gang behind Phone theft Alan Walker show)

അസ്‌ലം ഖാൻ സംഘത്തെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. ബെംഗളൂരുവിൽ മോഷണം നടത്തിയ സംഘം തന്നെയാണോ കൊച്ചിയിലെ മോഷണത്തിന് പിന്നിലെന്ന് സംശയം. പല സംസ്ഥാനങ്ങളിലായി മോഷണം നടത്തുന്നയാളാണ് അസ്‌ലം ഖാൻ. ബെം​ഗളൂരുവിൽ നടന്ന പരിപാടിയിൽ മോഷണം പോയത് നൂറിലധികം ഫോണുകളാണ്. കൊച്ചിയിൽ 38 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതികൾ പ്രകാരം രണ്ടിടത്തേയും മോഷണം നടത്തിയത് അസ്‌ലം ഖാന്റെ സംഘമാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഫ്ലൈറ്റിൽ എത്തി മോഷണം നടത്തിയ ശേഷം ട്രെയിനിൽ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്ത് മടങ്ങുന്നതാണ് സം​ഘത്തിൻ്റെ രീതി. പരിപാടിക്ക് തൊട്ടുമുൻപായിരിക്കും സംഘം ഇവിടെയെത്തുന്നത്. പരിപാടി കഴിഞ്ഞ് പിറ്റേദിവസം ട്രെയിനിൽ ഇവർ തിരിച്ച് പോകും. ഓൺലൈൻ വാർത്തകളിൽ നിന്നും പരസ്യങ്ങളിൽ നിന്നും ഇത്തരത്തിൽ ജനത്തിരക്കുണ്ടാകുന്ന പരിപാടികളെ കുറിച്ച് സംഘം കണ്ടെത്തും. ശേഷം വിഐപി ടിക്കറ്റുകൾ ഓൺലൈൻ സൈറ്റുകളിൽ ബുക്ക് ചെയ്യുന്നതാണ് സംഘത്തിന്റെ രീതി.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

​കൈ മുറിഞ്ഞപ്പോൾ രക്തം ചുമരിൽ തേച്ചു; ഫോറൻസിക് സംഘത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ; ഉള്ളൂരിലെ മോഷണത്തിന് പിന്നിൽ പരിചയസമ്പന്നനായ കള്ളൻ?

​കൈ മുറിഞ്ഞപ്പോൾ രക്തം ചുമരിൽ തേച്ചു; ഫോറൻസിക് സംഘത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ; ഉള്ളൂരിലെ...

ദേവിയുടെയും കൃഷ്ണന്റെയും പതക്കങ്ങൾ മാറ്റി പകരം വ്യാജൻ; അമ്പലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ നമ്പൂതിരി കമ്പി എണ്ണും!

ദേവിയുടെയും കൃഷ്ണന്റെയും പതക്കങ്ങൾ മാറ്റി പകരം വ്യാജൻ; അമ്പലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ...

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി...

Related Articles

Popular Categories

spot_imgspot_img