web analytics

ബിവ്റിജസിൽ രണ്ടര വർഷത്തിനിടെ പൊട്ടിപ്പോയത് 3 ലക്ഷത്തോളം മദ്യക്കുപ്പികൾ ! ചിലരുടെയൊക്കെ ചങ്കുതകർക്കുന്ന ആ കണക്കുകൾ ഇങ്ങനെ:

ഇത് കേൾക്കുമ്പോൾ കുറഞ്ഞപക്ഷം മദ്യപാനികളുടെയെങ്കിലും മനസ്സ് തകരും. ബവ്റിജസ് കോർപറേഷന്റെ കടകളിൽ ഇറക്കിവച്ചപ്പോഴും കൈകാര്യം ചെയ്തപ്പോഴും പൊട്ടിയത് 2,97,700 മദ്യക്കുപ്പികൾ. 2022 ജനുവരി മുതൽ 2024 ജൂൺ വരെയുള്ള കണക്കാണിത്.Around 3 lakh liquor bottles were broken in Beverages in two and a half years

കൂടുതൽ വേദനിപ്പിക്കേണ്ടെന്നു കരുതിയാകും, ഇതിൽ ഇനവും ബ്രാൻഡും അളവും തിരിച്ചുള്ള കണക്ക്, വിവരാവകാശ പ്രകാരമുള്ള അന്വേഷണത്തിനു മറുപടിയായി കോർപറേഷൻ നൽകിയിട്ടില്ല.

ഓരോ മാസവും അബദ്ധത്തിൽ പൊട്ടുന്ന കുപ്പിക്ക് കോർപ്പറേഷന് ഒരു കണക്കൊക്കെയുണ്ട്. ഓരോ മാസവും വിൽപന നടത്തിയതിന്റെ 0.05% കുപ്പികൾ അബദ്ധത്തിൽ പൊട്ടിപ്പോയാലും കോർപറേഷൻ സഹിക്കും. ഇത്തരത്തിൽ പൊട്ടിയ കുപ്പികളുടെ പേരിൽ ബവ്റിജസ് കോർപറേഷനു നഷ്ടമില്ലെന്നതാണു കാര്യം.

ഈ നഷ്ടം സഹിക്കേണ്ടത് അതതു മദ്യക്കമ്പനികളാണ്. പക്ഷേ അനുവദിച്ച അളവിനു മുകളിലാണു പൊട്ടിയ കുപ്പികളുടെ എണ്ണമെങ്കിൽ കടയിലെ ജീവനക്കാർ നഷ്ടം സഹിക്കണം. 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img