web analytics

അൻവർ റഷീദ് സിനിമയുടെ പ്രവർത്തകരും തട്ടുകട നടത്തുന്നവരും തമ്മിൽ തർക്കം; ട്രാവലറുകൾ തടഞ്ഞിട്ടു; പോലീസിന് നേരെ കയ്യേറ്റം

തൃശൂർ: തട്ടുകട നടത്തുന്നവരും സിനിമ പ്രവർത്തകരും തമ്മിലുള്ള തർക്കം പ്രശ്നം പറഞ്ഞുതീർക്കാനെത്തിയ പോലീസിന് നേരെ കയ്യേറ്റം. ഇന്നലെ രാത്രി 10 മണിയോടെ വടക്കേ ബസ് സ്റ്റാൻഡിലായായിരുന്നു സംഭവം.

കൺട്രോൾ റൂം എഎസ്‌ഐയ്‌ക്കും രണ്ട് കോൺസ്റ്റബിൾമാർക്കും നേരെയാണ് കയ്യേറ്റം നടന്നത്. ബസ് സ്റ്റാൻഡിനടുത്ത് പ്രവർത്തിക്കുന്ന തട്ടുക്കടയിൽ ഭക്ഷണം കഴിക്കാനെത്തിയവരാണ് പോലീസുകാരെ കയ്യേറ്റം ചെയ്തത്. ചിറ്റണ്ട സ്വദേശിയായ വർഗ്ഗീസിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിലായിരുന്നുകയ്യേറ്റം.

തട്ടുകടക്ക് സമീപം അൻവർ റഷീദ് നിർമ്മിക്കുന്ന സിനിമയുടെഷൂട്ടിംഗ് നടന്നിരുന്നു. ഇതുമൂലം നഷ്ടമുണ്ടായെന്നു പറഞ്ഞ് തട്ടുകട നടത്തിപ്പുകാർ സിനിമാപ്രവർത്തകരുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നീട് ഭക്ഷണം കഴിക്കാൻ എത്തിയവർ തർക്കം ഏറ്റെടുത്ത് സിനിമ പ്രവർത്തകരുടെ രണ്ട് ട്രാവലറുകൾ റോഡിൽ തടഞ്ഞിട്ടു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൺട്രോൾ റൂം പോലീസുകാർ വാഹനം മോചിപ്പിച്ചതോടെ പ്രകോപിതരായവർ പോലീസുകാരെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഒരു മണിക്കൂറോളം പ്രതികൾ പ്രദേശത്ത് സംഘർഷ സാഹചര്യം സൃഷ്ടിച്ചു. തുടർന്ന് തൃശൂർ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലേക്ക് വിവരം കൈമാറിയെങ്കിലും കൂടുതൽ പോലീസ് സ്ഥലത്തെത്താതിരുന്നതിനാൽ പ്രതികളെ കസ്റ്റഡിയിൽ എടുക്കാനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img