ക്ഷീണം അനുഭവപ്പെടാത്തവരായി അങ്ങനെ ആരും കാണുകയില്ല .പല കാരണങ്ങൾ കൊണ്ട് ഒരു വ്യക്തിക്ക് ക്ഷീണം സംഭവിക്കാം . പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായി ക്ഷീണം കാണാറുണ്ട്. അതുമല്ലങ്കിൽ ഭക്ഷണത്തിലൂടെ കൃത്യമായ ഊർജം ലഭിച്ചില്ലെങ്കിലും ക്ഷീണം തോന്നാം. അത്തരക്കാർക്ക് ചില സുഗന്ധവ്യജ്ഞനങ്ങളെ ഡയറ്റിൽ ഉൾപ്പെടുത്തി ഇത് പരിഹരിക്കാം.
മഞ്ഞൾ
കുർകുമിൻ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നൽകുന്നത്. ഇത് പല രോഗാവസ്ഥകളിൽ നിന്നും രക്ഷ നേടാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. രോഗപ്രതിരോധശേഷി കൂട്ടാനും ശരീരത്തിന് വേണ്ട ഊർജ്ജം ലഭിക്കാനും ഇവ സഹായിക്കും.
കറുവപ്പട്ട
നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട. ഇവ ശരീരത്തിന് ഊർജ്ജം പ്രദാനം ചെയ്യും. ആന്റി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ കറുവപ്പട്ട പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഒപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും ഹൃദയസംബന്ധമായ അസുഖങ്ങൾ തടയാനും ഇവ സഹായിക്കും.
ഏലയ്ക്ക
ആൻറി ഓക്സിഡൻറുകളുടെ കലവറയായ ഇവയും ശരീരത്തിന് ഊർജ്ജം പ്രദാനം ചെയ്യും. ദഹനം മെച്ചപ്പെടുത്താനും ഏലയ്ക്ക സഹായിക്കും.
കുരുമുളക്
ഭക്ഷണത്തിൽ രുചി കൂട്ടുന്നതോടൊപ്പം നിരവധി ഗുണങ്ങൾ കുരുമുളകിനുണ്ട്. കുരുമുളകിലെ പെപ്പറിൻ ശരീരത്തിന് ഊർജ്ജം പ്രദാനം ചെയ്യാൻ സഹായിക്കും. രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ ഗുണം ചെയ്യും.
ഉലുവ
ഫൈബർ ധാരാളം അടങ്ങിയ ഉലുവ പ്രമേഹത്തെ നിയന്ത്രിക്കാനും ശരീരത്തിന് വേണ്ട ഊർജം ലഭിക്കാനും ഗുണം ചെയ്യും.
Read Also : എള്ള് നിസ്സാരക്കാരനല്ല : ഗുണങ്ങൾ അറിയാം