സ്വപ്‌നങ്ങൾ നിങ്ങളുടെ ഉറക്കം കെടുത്തുന്നുവോ?

ഉറക്കത്തിൽ സ്വപ്നം കാണാത്തവരായി ആരെങ്കിലുമുണ്ടോ. നല്ലതും ചീത്തയുമായ നിരവധി സ്വപ്നങ്ങൾ ആണ് നാം കാണുന്നത്. ചിലത് സന്തോഷം തരുമെങ്കിലും ചില സ്വപ്‌നങ്ങൾ ദുഃഖത്തിലേക്ക് നയിക്കുകയും ചെയ്യും. ഉറക്കമെഴുന്നേറ്റു കഴിയുമ്പോൾ ഓർമയിൽ നിൽക്കുന്ന സ്വപ്നങ്ങളും മറന്നു പോകുന്ന സ്വപ്നങ്ങളുമുണ്ട്. ഒരു വ്യക്തിയുടെ മനസിനുള്ളിൽ സംഭവിക്കുന്ന അനിയന്ത്രിതമായ വികാരങ്ങൾ, ആശയങ്ങൾ, സങ്കൽപങ്ങൾ തുടങ്ങി ഉണർന്നിരിക്കുമ്പോൾ നമ്മുടെ മനസിലൂടെ കടന്നുപോകുന്ന കാര്യങ്ങളും ചിന്താസരണിയിലെ വികാരവിചാരങ്ങളുമെല്ലാം സ്വപ്നങ്ങളിലൂടെ നാം കാണുന്നത്. ഭാവിയെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ് കൂടിയായിരിക്കും സ്വപ്നങ്ങൾ എന്നും പറയാറുണ്ട്.

മനുഷ്യർക്ക് പുറമെ പക്ഷികളോ മൃഗങ്ങളോ മറ്റു ജീവജാലങ്ങളോ സ്വപ്നത്തിൽ തെളിയാറുണ്ട്. എന്നാൽ, ഓരോ സ്വപ്നങ്ങളും നമുക്ക് തരുന്നത് ഓരോ സൂചനകളാണ്. അവനവനെ തന്നെയോ മൃഗങ്ങളെയോ സ്വപ്നം കാണുകയാണെങ്കിൽ ആ വ്യക്തിയുടെ ശീലങ്ങളെക്കുറിച്ചും ആ ശീലങ്ങൾ നല്ലതോ ചീത്തയോ എന്നതിനെക്കുറിച്ചും അയാളുടെ മനസ് സംവദിക്കാൻ ശ്രമിക്കുന്നതിന്റെ സൂചനയാണ് നൽകുന്നത്. മൃഗങ്ങൾ ആക്രമിക്കുന്നതോ വേട്ടയാടുന്നതോ തരത്തിലുള്ള സ്വപ്നങ്ങളാണ് കാണുന്നതെങ്കിൽ ചില ശീലങ്ങൾക്കു നിങ്ങൾ അടിമപ്പെട്ടിട്ടുണ്ടെന്നും ആ ശീലങ്ങൾ നിങ്ങൾക്കു ഗുണകരമല്ലെന്നു ഉപബോധ മനസ്സ് മുന്നറിയിപ്പ് നൽകുകയാണ്.

മരണ സ്വപ്‌നങ്ങൾ കാണുന്നത് ദോഷമോ?

മരണ സ്വപ്നങ്ങൾ കാണുന്നവരും ചുരുക്കമല്ല. ഇത്തരം സ്വപ്നങ്ങൾ ഉറക്കമുണർന്നാലും മനസ്സിൽ നിന്ന് മായില്ല. മരണം സ്വപ്നം കാണുന്നത് നല്ലതാണെന്നും അത് ദീർഘായുസിന്റെ സൂചനയാണെന്നും ചിലർ പറയാറുണ്ട്. എന്നാൽ അത് ശരിയായ ചിന്തയല്ല. കാരണം ഒരു ജീവിതചക്രത്തിന്റെ അവസാനത്തെയാണ് മരണം അടയാളപ്പെടുത്തുന്നത്. വ്യക്തിയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തിന്റെയോ, എന്തെങ്കിലും ശീലത്തിന്റെയോ അവസാനത്തെയാണ് മരണം സ്വപ്നം കാണുന്നതിലൂടെ സൂചിപ്പിക്കപ്പെടുന്നത്. ആരെങ്കിലും എന്തെങ്കിലും കാരണത്താൽ മരണപ്പെടുന്നതായി കണ്ട സ്വപ്നം ഉറങ്ങിയെഴുന്നേറ്റതിന് ശേഷവും ഓർമയിൽ നിൽക്കുന്നുണ്ടെങ്കിൽ സ്വപ്നം കണ്ട വ്യക്തിയുടെ ജീവിതത്തിൽ വലിയൊരു മാറ്റത്തിന് സാധ്യതയുണ്ടെന്നുള്ള സൂചന നൽകുന്നു. ചില സമയങ്ങളിൽ സ്വപ്നത്തിലൂടെ നമുക്ക് മുമ്പിൽ തെളിയുന്നത് ഭാവിയിൽ നമ്മെ കാത്തിരിക്കുന്ന കാര്യങ്ങളാകും. സ്വപ്നം കണ്ട കാര്യങ്ങൾ യഥാർത്ഥത്തിൽ കൺമുമ്പിൽ സംഭവിക്കുന്ന നിമിഷത്തിലൂടെ ചിലരെങ്കിലും ചിലപ്പോഴെങ്കിലും കടന്നു പോയിട്ടുമുണ്ട്.

സ്വപ്നത്തിൽ ധരിക്കുന്ന വസ്ത്രങ്ങൾ

സ്വപ്നത്തിൽ നിങ്ങൾ കടുംനിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് കാണുന്നതെങ്കിൽ ഉല്ലാസം നിറഞ്ഞതും കുട്ടികളുടേതുപോലുള്ള നിങ്ങളുടെ സ്വഭാവത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. നഗ്നരായാണ് കാണുന്നതെങ്കിൽ ജീവിതത്തിലെ തെരഞ്ഞെടുപ്പുകളിൽ ആ വ്യക്തി വിജയിക്കുന്നു എന്നതിന്റെ സൂചനയാണത്. ഔദ്യോഗിക വസ്ത്രം ധരിച്ചാണ് കാണുന്നതെങ്കിൽ സ്വകാര്യ ജീവിതത്തേക്കാൾ നിങ്ങൾ മുൻഗണന നൽകുന്നത് ഔദ്യോഗിക ജീവിതത്തിനായിരിക്കുമെന്നും സ്വപ്നം സൂചിപ്പിക്കുന്നു.

Read Also: പുരികക്കൊടികള്‍ പറയും നിങ്ങളുടെ സ്വഭാവം

spot_imgspot_img
spot_imgspot_img

Latest news

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

Other news

മാതാപിതാക്കൾ ഉറങ്ങിയ സമയത്ത് ദുരന്തം: നവജാത ശിശുവിനെ വളർത്തുനായ കടിച്ചുകൊന്നു…!

മാതാപിതാക്കൾ ഉറങ്ങിക്കിടന്ന സമയത്ത് ഡാഷ് ഹണ്ട് ഇനത്തിൽപെട്ട വളർത്തുനായ നവജാത ശിശുവിനെ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

ആഭരണപ്രേമികൾക്ക് നേരിയ ആശ്വാസം… ഇടിവ് നേരിട്ട് സ്വർണവില

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. തുടർച്ചയായ മുന്ന് ദിവസത്തെ...

പയ്യന്നൂര്‍ കോളജില്‍ ഹോളി ആഘോഷത്തിനിടെ വിദ്യാർഥികൾ ഏറ്റുമുട്ടി

കണ്ണൂര്‍: ഹോളി ആഘോഷത്തിനിടെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. കണ്ണൂര്‍ പയ്യന്നൂര്‍ കോളജിലാണ്...

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ കഞ്ചാവ് കേസ്; പൂര്‍വ വിദ്യാര്‍ത്ഥി പിടിയിൽ

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ ബോയ്‌സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ...

ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് സാധനങ്ങളുടെ വില്പന തടയണം; റിപ്പോർട്ട് ചെയ്യാൻ മൊബൈൽ ആപ്പ്

കൊച്ചി: ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് സാധനങ്ങളുടെ വില്പന തടയാൻ കർശനനടപടി വേണമെന്ന് ഹൈക്കോടതി. നിയമപരമായി...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!