അനുവും നിഖിലും വിവാഹിതരായത് 15 ദിവസം മുമ്പ്, മധുവിധു ആഘോഷിക്കാൻ പോയത് മലേഷ്യയിലേക്ക്; മടങ്ങി വരുന്നതിനിടെ വീടെത്തുന്നതിന് 7 കിലോമീറ്റർ മുമ്പ് അപകടം

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിൽ കാറിടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ച മല്ലശ്ശേരി സ്വദേശികളായ നിഖിലും അനുവും വിവാഹിതരായത് 15 ​​ദിവസങ്ങൾക്ക് മുമ്പ്. ഇന്നു പുലർച്ചെ പത്തനംതിട്ട കൂടൽമുറിഞ്ഞ കല്ലിലാണ് അപകടം നടന്നത്.

വിവാഹത്തിന് പിന്നാലെ മധുവിധുവിനായി മലേഷ്യൻ യാത്ര കഴിഞ്ഞ് മടങ്ങവെയാണ് നവദമ്പതികളെ മരണം കൂട്ടിക്കൊണ്ടുപോയത്. ഇരുവരെയും എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടു പോകവെയാണ് ഇവരുടെ കാർ അപകടത്തിൽപെട്ടത്.

ഇന്ന് രാവിലെ നാലരയ്ക്കാണ് നിഖിലും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ നിഖിലിന്റെ അച്ഛൻ മത്തായി ഈപ്പൻ, അനുവിന്റെ അച്ഛൻ ബിജു പി ജോർജ് എന്നിവരും മരിച്ചു.

നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാ​ഹം നടന്നത്. മലേഷ്യയിലെ യാത്ര കഴിഞ്ഞ് എയർപോർട്ടിൽ നിന്ന് മടങ്ങവേയാണ് ദാരുണാന്ത്യം.

ഇവരുടെ വീട്ടിലേക്ക് അപകട സ്ഥലത്ത് നിന്ന് വെറും 7 കിലോമീറ്റർ മാത്രം ​ദൂരമെ ഉണ്ടായിരുന്നുള്ളു. ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ ബസുമായിട്ടാണ് ഇവരുടെ കാർ കൂട്ടിയിടിച്ചത്. അപകടത്തിൽ നാലം​ഗ കുടുംബം സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാർ പൂർണ്ണമായി തകർന്നു. ‌‌‌‌

ബസിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു കാർ. ശബ്ദം കേട്ടാണ് നാട്ടുകാർ ഓടി എത്തിയത്. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തതെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നാട്ടുകാർ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ

ഭീകരൻ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ...

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

Other news

റാപ്പർ വേടന്റെ പാട്ട്; വിസി ഉടൻ റിപ്പോർട്ട് നൽകണമെന്ന് ചാൻസലർ

തിരുവനന്തപുരം: റാപ്പർ വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ...

വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്ത്...

വീരപ്പന് സ്മാരകം പണിയണം; തമിഴ്നാട് സർക്കാരിനോട് ആവശ്യവുമായി ഭാര്യ

ചെന്നൈ: വീരപ്പന് സ്മാരകം നിർമിക്കണമെന്ന ആവശ്യവുമായി ഭാര്യ മുത്തുലക്ഷ്മി രംഗത്ത്. വീരപ്പന്റെ...

അപ്രതീക്ഷിത അപ്പീൽ നൽകി പ്രോസിക്യൂഷൻ; അബ്ദുൽ റഹീമിന്റെ കേസിൽ വീണ്ടും ഔദ്യോഗിക ഇടപെടൽ

സൗദി: ജയിലിൽ മോചനം കാത്ത് കഴിയുന്ന കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ...

സ്ത്രീകൾക്ക് താടിയുള്ള പുരുഷന്മാരോട് കൂടുതൽ സ്നേഹം തോന്നുന്നത് ഈ കാരണം കൊണ്ട്…! ക്വീന്‍സ് ലാന്‍ഡിൽ നടന്ന പഠനം:

താടിക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത…താടിക്കാരെ ഇഷ്ടപ്പെടാനും ചില കാരണങ്ങളൊക്കെ ഉണ്ട്....

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

Related Articles

Popular Categories

spot_imgspot_img