web analytics

കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട

കോഴിക്കോട്: കുന്ദമംഗലത്തെ സ്വകാര്യ ലോഡ്ജ് മുറിയിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളാണ് പൊലീസ് പിടിയിലായത്.

പാലക്കോട്ട് വയൽ ഐ.എം.ജി താഴം അതുൽ പി.പി, മുണ്ടിക്കൽ താഴം സ്വദേശി ഷാഹുൽഹമീദ് പി കെ എന്നിവരെയാണ് കോഴിക്കോട് സിറ്റി ഡാൻസാഫ് സ്കോഡും കുന്ദമംഗലം പൊലീസും ചേർന്ന് പിടികൂടിയത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുന്ദമംഗലം ടൗണിലെ കെജിഎം കോംപ്ലക്സിലെ ആറാം നമ്പർ മുറിയിൽ നിന്നും യുവാക്കൾ പിടിയിലായത്.

യുവാക്കൾ ലോഡ്ജിൽ മുറിയെടുത്ത് കോളേജ് വിദ്യാർത്ഥികൾ, ടർഫ്, മാളുകൾ എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ചില്ലറ വില്പന നടത്തുന്നു എന്ന വിവരമാണ് ഡാൻസാഫ് സംഘത്തിന് ലഭിച്ചത്. ഇവരിൽ നിന്നും 28 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

ബെംഗ്ലൂരിൽ നിന്നും എംഡിഎംഎ എത്തിച്ച് ചില്ലറ വില്പന നടത്തുന്നവരിൽ പ്രധാനികളാണ് ഇവർ. പിടിച്ചെടുത്ത മയക്കുമരുന്ന് ബെംഗളൂരുവിൽ നിന്നുമാണ് എത്തിച്ചതെന്നും, യുവാക്കൾ ലഹരിവിൽപ്പന സംഘത്തിലെ സ്ഥിരം കണ്ണികളാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

spot_imgspot_img
spot_imgspot_img

Latest news

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

Other news

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച നീതി, പരിഹസിച്ചവർക്കുള്ള മറുപടി”

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

Related Articles

Popular Categories

spot_imgspot_img