web analytics

പാലത്തിലൂടെ നടക്കുന്നതിനിടെ പാഞ്ഞെത്തി ട്രെയിൻ; പ്രളയ മേഖല സന്ദർശിക്കാനെത്തിയ ആന്ധ്രാ മുഖ്യമന്ത്രി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

വിജയവാഡ: പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി മധുര നഗർ റെയിൽവേ പാലത്തിലൂടെ നടക്കുന്നതിനിടെയാണ് സംഭവം. മുഖ്യമന്ത്രിയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും തൊട്ടരികിലൂടെ ട്രെയിൻ കടന്നുപോകുകയായിരുന്നു.(Andhra CM Chandrababu Naidu escapes unscathed in near-miss train accident)

സംസ്ഥാനത്തെ പ്രളയക്കെടുതി അവലോകനം ചെയ്യുന്നതിനായി ചന്ദ്രബാബു നായിഡു പാളത്തിലൂടെ നടക്കുമ്പോൾ പെട്ടെന്ന് അതേ ട്രാക്കിലൂടെ ഒരു ട്രെയിൻ വരികയായിരുന്നു. റെയിൽ ഗതാഗതത്തിന് മാത്രമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പാലത്തിൽ കാൽനടയാത്രയ്‌ക്ക് സ്ഥലമില്ല. ട്രെയിൻ കണ്ടയുടനെ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഒരു വശത്തേക്ക് മാറ്റി സുരക്ഷ ഉറപ്പാക്കി. വൻ അപകടമാണ് തലനാരിഴയ്‌ക്ക് ഒഴിവായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്,

ശക്തമായ മഴയിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറുകയും ജനജീവിതം ദുസ്സഹമാകുകയും ചെയ്‌തു. കഴിഞ്ഞ അഞ്ച് ദിവസമായി ദുരന്തഭൂമിയിൽ ചന്ദ്രബാബു നായിഡുവും സന്ദർശനം നടത്തുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img