web analytics

പ്ലാവിൽ നിന്ന് ചക്ക തലയിൽ വീണു; അഞ്ചലിൽ യുവാവിന് ദാരുണാന്ത്യം

പ്ലാവിൽ നിന്ന് ചക്ക തലയിൽ വീണു; അഞ്ചലിൽ യുവാവിന് ദാരുണാന്ത്യം

Anchal: വീട്ടുമുറ്റത്തെ പ്ലാവിൽ നിന്ന് ചക്ക ഇടുന്നതിനിടെ തലയിൽ ചക്ക വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. അഞ്ചൽ സ്വദേശിയായ രാജുവാണ് മരണപ്പെട്ടത്.

ഏപ്രിൽ 16-നാണ് അപകടം ഉണ്ടായത്. പുലർച്ചെ ആറുമണിയോടെ വീട്ടുവളപ്പിലെ പ്ലാവിൽ നിന്ന് ചക്ക ഇടാൻ ശ്രമിക്കുന്നതിനിടെയാണ് ചക്ക തലയിലേക്ക് പതിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലയ്ക്കും കഴുത്തിനും ഗുരുതര പരിക്കേറ്റതിനാൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. എന്നാൽ ചികിത്സ തുടരുന്നതിനിടെ ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെ രാജു മരണത്തിന് കീഴടങ്ങി.

സംസ്കാരം ഇന്ന് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

English Summary

In Anchal, a man died after a jackfruit fell on his head while he was trying to pluck it from a tree in his yard.

anchal-jackfruit-accident-death-kollam

Anchal, Kollam, Jackfruit Accident, Kerala News, Accident Death, Local News, Tragic Incident

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img