web analytics

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ജില്ല അതീവ ജാഗ്രതയിൽ

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 5 ദിവസമായി കുട്ടി കോഴിക്കോട്ടെ സ്വാകാര്യ ആശുപ്ത്രിയിൽ ചികിത്സയിലാണ്. (Amoebic encephalitis confirmed again in Kozhikode; The district is on high alert)

കുട്ടിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി വ്യക്തമാക്കി. പയ്യോളിയിലെ കാട്ടുകുളത്തിൽ കഴിഞ്ഞ ആഴ്ച കുട്ടി കുളിച്ചിരുന്നു. വീണ്ടും രോഗം കണ്ടതോടെ ജില്ല അതീവജാഗ്രതയിൽ ആണ്.

ALSO READ:

കൊച്ചിയിലേക്ക് കൂടുതൽ ആഭ്യന്തര ടൂറിസ്റ്റുകളെ ആകർഷിക്കാൻ വേണം വന്ദേ ഭാരത് ട്രെയിനുകൾ;റെയിൽ മന്ത്രിയുമായി സംസാരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

കൊച്ചി: എറണാകുളത്തു നിന്നും തമിഴ്നാട്ടിലെയും കർണടാകത്തിലെയും പ്രധാന ന​ഗരങ്ങളെ ബന്ധിപ്പിച്ച് വന്ദേഭാരത് ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്ന് ടൂറിസം, ട്രാവൽ മേഖലകളിലെ സംരംഭകരുടെ സംഘടനയായ കേരള ട്രാവൽ മാർട്ട് സൊസൈറ്റി (കെ.ടി.എം).Vande Bharat trains should attract more domestic tourists to Kochi

കൊച്ചിയുടെ ടൂറിസം വികസനത്തിനായി കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്ക് സമർപ്പിച്ച നിർദ്ദേശത്തിലാണ് സംഘടന ഇക്കാര്യം ആവശ്യപ്പെടുന്നത്.

എറണാകുളം – മധുര റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറും എറണാകുളം – ബെം​ഗളുരു – ചെന്നൈ റൂട്ടിൽ വന്ദേഭാരത് എക്സ്പ്രസും വേണമെന്നാണ് കെടിഎം ആവശ്യപ്പെടുന്നത്.

കൊച്ചിയിലേക്ക് കൂടുതൽ ആഭ്യന്തര ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഇതുവഴി കഴിയുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

​മറ്റ് തെക്കേ ഇന്ത്യൻ സഞ്ചാരികൾ മാത്രമല്ല, വടക്കേ ഇന്ത്യക്കാരായ ടൂറിസ്റ്റുകൾക്കും കേരളത്തിലേക്കെത്താൻ ഈ ട്രെയിൻ സർവീസുകൾ ​ഗുണം ചെയ്യുമെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.

കർണാടകത്തിലെ മൈസൂർ, ബംഗളൂരു, തമിഴ്‌നാട്ടിലെ മധുര, ചെന്നൈ എന്നിവിടങ്ങൾ സന്ദർശിക്കുന്ന വടക്കേ ഇന്ത്യക്കാരായ സഞ്ചാരികളെ കേരളത്തിലേയ്ക്കും ആകർഷിക്കാൻ വന്ദേഭാരത് സഹായമാകും.

ഒപ്പം കർണാടക, തമിഴ്‌നാട് സ്വദേശികളെയും കൂടുതലായി ആകർഷിക്കാൻ കഴിയും. വന്ദേഭാരത് ട്രെയിനിലെ മികച്ച യാത്രാസൗകര്യവും ഗുണകരമാകുമെന്നും കേരള ട്രാവൽ മാർട്ട് സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന് പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിക്കുന്നതിന് റെയിൽ മന്ത്രിയുമായി സംസാരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി വ്യക്തമാക്കി. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിനോദസഞ്ചാരരംഗത്തെ സംഘടനകളുടെ യോഗം വിളിച്ച് ചർച്ച നടത്തുമെന്നും അ​ദ്ദേഹം പറഞ്ഞു.

കെടിഎം മന്ത്രിക്ക് മുന്നിൽവച്ച മറ്റു നിർദ്ദേശങ്ങൾ

തൃശൂർ പൂരം പോലെ കൂടുതൽ ഉത്സവങ്ങളെ ടൂറിസത്തിൽ ഉൾപ്പെടുത്തുക

പുതിയ ബീച്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ അവതരിപ്പിക്കുക

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കുക

കേരളത്തെ വിവാഹ, സമ്മേളന (മൈസ്) ഡെസ്റ്റിനേഷനായി പ്രോത്സാഹിപ്പിക്കുക

അന്താരാഷ്ട്ര വിപണിയിൽ ഇൻക്രഡിബിൾ ഇന്ത്യ പ്രചാരണം പുനരാരംഭിക്കുക

20 ഇന്ത്യൻ എംബസികളിൽ ടൂറിസം ഓഫീസുകളുടെ ഫോൺ നമ്പരും വിലാസവും പ്രദർശിപ്പിക്കുക

കേരള ട്രാവൽമാർട്ട് നടത്തിപ്പിന് കേന്ദ്ര ധനസഹായം നൽകുക

തിരുവനന്തപുരത്ത് ടൂറിസം സ്റ്റാർട്ടപ്പുകൾക്ക് ഇൻകുബേഷൻ സെന്റർ സ്ഥാപിക്കുക

ആയുഷ് മന്ത്രാലയവുമായി ചേർന്ന് വാല്യു ട്രാവൽ ബോർഡ് രൂപീകരിക്കുക

അന്താരാഷ്ട്ര പ്രദർശനങ്ങളിൽ മെഡിക്കൽ ടൂറിസത്തിന് പ്രാധാന്യം നൽകുക

ടൂറിസം സൊസൈറ്റികൾക്ക് സാമ്പത്തികസഹായം

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

എംഎൽഎമാരെ ഒറ്റയ്ക്ക് കാണണം! വേണുഗോപാലിന്റെ ആധിപത്യം തടയാൻ സതീശൻ പക്ഷം പുതിയ തന്ത്രം പുറത്തെടുക്കുന്നു

എംഎൽഎമാരെ ഒറ്റയ്ക്ക് കാണണം! വേണുഗോപാലിന്റെ ആധിപത്യം തടയാൻ സതീശൻ പക്ഷം പുതിയ...

കാഷ്വാലിറ്റിയിൽ ഇഴഞ്ഞെത്തി അണലി; സമയോചിത ഇടപെടലിൽ ഒഴിവായത് വലിയ അപകടം

കാഷ്വാലിറ്റിയിൽ ഇഴഞ്ഞെത്തി അണലി; സമയോചിത ഇടപെടലിൽ ഒഴിവായത് വലിയ അപകടം തിരുവനന്തപുരം: വിതുര താലൂക്ക്...

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം മാന്നാർ: വേനൽ കനത്തതോടെ...

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ; സ്കൂളുകൾ മേയ് 31-നകം ഭാഷ തിരഞ്ഞെടുക്കണം

സ്കൂളുകളിൽ ഇനി ത്രിഭാഷാനയം നടപ്പിലാക്കാൻ സി.ബി.എസ്.ഇ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്...

കാക്കനാട്ടേക്ക് മെട്രോ വരുന്നു! പിങ്ക് ലൈൻ പണികൾ ഡിസംബറിൽ തീരും

കാക്കനാട്ടേക്ക് മെട്രോ വരുന്നു! പിങ്ക് ലൈൻ പണികൾ ഡിസംബറിൽ തീരും കൊച്ചി: രണ്ടാം ഘട്ട...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

Related Articles

Popular Categories

spot_imgspot_img