web analytics

രാഹുൽ ഗാന്ധിയെ നേരിൽകണ്ട് ജോസ് കെ മാണി

രാഹുൽ ഗാന്ധിയെ നേരിൽകണ്ട് ജോസ് കെ മാണി

തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ രാഹുൽ ഗാന്ധിയുമായും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായും ജോസ് കെ മാണി ഡൽഹിയിൽ വച്ച് ചർച്ചകൾ നടത്തിയെന്ന് റിപ്പോർട്ട്.

‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ ദിനപത്രം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വന്യജീവി ശല്യം ചർച്ച ചെയ്യാനായി അടിയന്തര നിയമസഭ സമ്മേളനം വിളിക്കണമെന്ന ജോസിന്റെ ആവശ്യം ഇടതുപക്ഷം വിട്ട് യുഡിഎഫിലേക്ക് ചേക്കേറാനുള്ള നീക്കമായിട്ടാണ് സിപിഎം കണക്കാക്കുന്നത്.

എന്നാൽ പാർലമെന്റിലെ സഹപ്രവർത്തകർ എന്ന നിലയിലാണ് ജോസ് കെ മാണി, രാഹുലിനെയും വേണുഗോപാലിനെയും സന്ദർശിച്ചത് എന്നാണ് കേരളാകോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിശദീകരണം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോൺഗ്രസ് എമ്മിന്റെ യുഡിഎഫ് മുന്നണി പ്രവേശനം ഉണ്ടായാൽ ഭിന്നിച്ചു നിൽക്കുന്ന ക്രിസ്ത്യൻ വോട്ടുകൾ ഏകീകരിക്കാൻ ഉപകരിക്കും എന്ന വിലയിരുത്തലും യുഡിഎഫ് ക്യാമ്പിനുണ്ട്.

നിലമ്പൂർ വിജയം നൽകിയ ആവേശത്തിൽ കോൺഗ്രസ് ഇക്കാര്യത്തിൽ സജീവ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

കേരള കോൺഗ്രസിനെ തിരികെ കൊണ്ടുവരാൻ മുസ്ലിം ലീഗും കാര്യമായി ശ്രമിക്കുന്നുണ്ട്. ജോസിന് തിരുവമ്പാടി സീറ്റ് നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.

എന്നാൽ കോട്ടയം ജില്ല വിട്ട് പോകുന്നത് രാഷ്ട്രീയ ഗ്രാഫിൽ ഇടിവ് ഉണ്ടാക്കുമെന്ന് ജോസിന് വലിയ പേടിയുണ്ട്. എൽഡിഎഫിൽ നിന്നാൽ കടുത്തുരുത്തി അല്ലെങ്കിൽ ചങ്ങനാശ്ശേരി മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാമെന്നാണ് ആലോചനകൾ. നടക്കുന്നത്

നിയമസഭാസമ്മേളനം വിളിക്കണമെന്ന് മാണി​ഗ്രൂപ്പ്

കോട്ടയം: കേരളത്തിലെ അതിരൂക്ഷമായ വന്യജീവി, തെരുവ് നായ ആക്രമണ ഭീഷണി ചർച്ച ചെയ്യാൻ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ ആവശ്യത്തോട് പ്രതികരിക്കാതെ സിപിഎം.

മനുഷ്യ സുരക്ഷ ഉറപ്പാക്കാൻ നിയമ ഭേദഗതിയും നിയമനിർമ്മാണവും നടത്തണമെന്നാണ് കേരള കോൺ​ഗ്രസ്മാണി ഗ്രൂപ്പിന്റെ പ്രധാന ആവശ്യം. കേരള കോൺഗ്രസിന്റെ പ്രധാന വോട്ട് ബാങ്കായ

ക്രൈസ്തവ സഭകൾ ഏറെ നാളുകളായി ഉന്നയിക്കുന്ന ആവശ്യമാണ് പാർട്ടി ഇപ്പോൾ മുന്നോട്ടു വച്ചിരിക്കുന്നത്.

ഈ വിഷയത്തിൽ സർക്കാർ സമ്പൂർണ പരാജയമാണെന്ന സഭകളുടെ വാദം മറ്റൊരു വിധത്തിൽ മറ്റോരു രൂപത്തിൽ ജോസ് കെ മാണി ഉന്നയിക്കുകയാണ്.

ഇടതുമുന്നണി വിടുന്നില്ലെന്ന് ജോസ് കെ മാണി ആവർത്തിക്കുമ്പോഴും കത്തോലിക്ക സഭയുടെ സമ്മർദ്ദത്തെ കണ്ടില്ലെന്ന് നടിക്കാൻ അദ്ദേഹത്തിനാവില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ജോസിന്റെ പാർട്ടിക്കേറ്റ തിരിച്ചടിയും നിലമ്പൂരിലെ യുഡിഎഫ് വിജയവുമെല്ലാം മാണി​ഗ്രൂപ്പ് അണികളെ അസ്വസ്ഥമാക്കുന്ന വിഷയങ്ങളാണ്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണമെന്ന പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കിയിരുന്നു.

പിന്നെന്തിനാണ് വീണ്ടുമൊരു നിയമ സമ്മേളനമെന്നാണ് സിപിഎം നേതാക്കൾ ഇപ്പോൾ പറയാതെ പറയുന്നത്.

മുന്നണി വിടാൻ മാണി ഗ്രൂപ്പ് കാരണം തേടുകയാണോ എന്നൊരു സംശയവും സിപിഎം നേതൃത്വത്തിനുണ്ട്.

പാല, കോതമംഗലം, തലശ്ശേരി, താമരശ്ശേരി രൂപതാ ബിഷപ്പുമാർ വന്യജീവി ആക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാട് പ്രഖ്യാപിച്ചതും ജോസ് കെ മാണിയെ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്.

നിലമ്പൂരിലെ ക്രൈസ്തവ വോട്ടർമാർ ഒന്നടങ്കം സർക്കാരിനെതിരെ തിരിഞ്ഞതും മുന്നറിയിപ്പായാണ് ജോസിനോട് അടുത്ത വൃത്തങ്ങൾ നിലവിൽ വിലയിരുത്തുന്നത്.

സംസ്ഥാനത്ത് വന്യ ജീവി ആക്രമണങ്ങൾ രൂക്ഷമായ 435 പഞ്ചായത്തുകളിലെ ജനസംഖ്യയിൽ ബഹുഭൂരിപക്ഷവും വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽ ഉൾപ്പെട്ടവരാണ്.

അവരുടെ താല്പര്യങ്ങൾക്കൊപ്പം നിന്നില്ലെങ്കിൽ തിരിച്ചടി നേരിടുമെന്ന ഭയം പാലായിലെ കർഷക പാർട്ടിയെ ഏറെ അലട്ടുന്നുണ്ട്.

നിയമസഭ വിളിച്ചു കൂട്ടി നിയമനിർമ്മാണം നടത്തുന്നില്ലെങ്കിൽ ആ കാരണം പറഞ്ഞ് ജോസും കൂട്ടരും പുറത്തേക്ക് വരും എന്ന പ്രതീക്ഷ ഇപ്പോൾ യുഡിഎഫിനുമുണ്ട്.

ജോസിന്റെ പുതിയ ആവശ്യത്തിന് പിന്നിൽ ചില കോൺഗ്രസ് നേതാക്കളാണെന്ന സംശയം സിപിഎമ്മിനുണ്ട്.

English Summary:

Amid speculation about Kerala Congress (M) rejoining the UDF, reports suggest that party chairman Jose K. Mani held discussions in Delhi with Rahul Gandhi and AICC General Secretary K.C. Venugopal. According to The New Indian Express, the CPM sees Jose’s demand for an emergency assembly session to discuss the wild animal menace as a political move indicating a shift towards the UDF.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത്

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത് തിരുവനന്തപുരം: തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന്...

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി

തേയില നുള്ളാനെത്തിയ സ്ത്രീയുടെ ദേഹത്തേക്ക് ചാടിവീണ് കരടി നീലഗിരി: നീലഗിരി കോത്തഗിരിയിൽ സ്ത്രീയെ...

തിങ്ങി നിറഞ്ഞ് ജയിലുകൾ

തിങ്ങി നിറഞ്ഞ് ജയിലുകൾ കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകൾ കുറ്റകൃത്യങ്ങളും തടവുകാരുടെ എണ്ണവും വർധിച്ചിട്ടും...

ദുബായ് എയർഷോയ്ക്ക് നാളെ തുടക്കം: കോടികളുടെ കരാറുകളും കണ്ണഞ്ചിപ്പിക്കുന്ന എയർ സ്റ്റണ്ടുകളും കാത്തിരിക്കുന്നു

ദുബായ് എയർഷോയ്ക്ക് നാളെ തുടക്കം: കോടികളുടെ കരാറുകളും കണ്ണഞ്ചിപ്പിക്കുന്ന എയർ സ്റ്റണ്ടുകളും...

കബഡിയുടെ ശക്തിയും യുവത്വത്തിന്റെ ഊർജ്ജവും: ‘ബൾട്ടി’ 50-ാം ദിവസം ആഘോഷിക്കുന്നു

കബഡിയുടെ ശക്തിയും യുവത്വത്തിന്റെ ഊർജ്ജവും: ‘ബൾട്ടി’ 50-ാം ദിവസം ആഘോഷിക്കുന്നു ഷെയ്ൻ നിഗം...

Related Articles

Popular Categories

spot_imgspot_img