പൊലീസുകാരി വഴിയൊരുക്കിയത് രോഗിയില്ലാത്ത ആംബുലൻസിന്
തൃശൂര്‍: ഗതാഗത കുരുക്കിൽപ്പെട്ട ആംബുലൻസിന് പൊലീസുകാരി വഴിയൊരുക്കിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി.
ആംബുലന്‍സിനുള്ളിൽ രോഗിയുണ്ടായിരുന്നില്ലെന്ന് കണ്ടെത്തലിനെ തുടർന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധയിലാണ് ഇക്കാര്യം വ്യക്തമായത്.
സംഭവത്തിൽ വാഹനവും ഡ്രൈവറെയും മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
ദൃശ്യം കണ്ടപ്പോള്‍ തന്നെ അത് ഡ്രൈവറെടുത്തതാണെന്ന് സംശയം തോന്നിയിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അങ്ങനെ ഒരു ദൃശ്യം പകര്‍ത്താന്‍ ആംബുലന്‍സിനുള്ളിലെ ഡ്രൈവര്‍ക്ക് മാത്രമേ പറ്റുമായിരുന്നുള്ളു. ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് നിയമം.
കൂടാതെ ആംബുലന്‍സില്‍ രോഗിയുണ്ടായിരുന്നില്ലെന്ന് വിശ്വസീനിയമായ വിവരവും ലഭിച്ചെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേർത്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് എംവിഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആംബുലന്‍സ് ഓടിച്ചതിലാണ് ഡ്രൈവര്‍ ഫൈസലിനെതിരെ ഗതാഗതവകുപ്പ് നിയമപ്രകാരം കേസ് എടുത്തിരിക്കുന്നതെന്നും എംവിഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അശ്വിനി ജങ്ഷനിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ ആംബുലന്‍സിന്റെ മുന്നേയോടി വഴി കാണിച്ച വനിതാ അസി. സബ് ഇന്‍സ്‌പെക്ടര്‍ അപര്‍ണ ലവകുമാറിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
‘സർക്കാർ തീരുമാനമാണ് ശരി’; സ്വകാര്യ ബസിൽ ജോലി വേണോ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം: നടപടി ശരിവെച്ച് ഹൈക്കോടതി
സ്വകാര്യ ബസുകളുടെ അമിതവേഗവും മത്സരയോട്ടവും നിയന്ത്രിക്കാനായി മോട്ടോർ വാഹന വകുപ്പ് കൊണ്ടുവന്ന നടപടികൾ ഹൈക്കോടതി ശരിവെച്ചു.
ഡ്രൈവർക്കും കണ്ടക്ടർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും, ബസിന്റെ മുൻപിലും പിൻഭാഗത്തും ഉൾഭാഗത്തും ക്യാമറകൾ സ്ഥാപിക്കണമെന്നതും, കൂടാതെ വാഹനത്തിന്റെ സ്ഥാനം കൃത്യമായി അറിയാൻ ജിയോ ഫെൻസിങ് സംവിധാനം വേണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.
സംസ്ഥാന മോട്ടോർ വാഹന അതോറിറ്റി കഴിഞ്ഞ ജനുവരിയിൽ എടുത്ത തീരുമാനത്തെയും, തുടർന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ ഏപ്രിലിൽ പുറപ്പെടുവിച്ച സർക്കുലറിനെയും ചോദ്യംചെയ്ത് വിവിധ സംഘടനകൾ ഹർജി നൽകിയിരുന്നു.
ഇവയെല്ലാം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് വിധി പ്രസ്താവിച്ചത്. ക്യാമറ സ്ഥാപിക്കുന്നതിന് ഒക്ടോബർ 10 വരെ സമയം കൂടി കോടതി അനുവദിച്ചു.
സർക്കാരിന് വേണ്ടി സീനിയർ ഗവൺമെന്റ് പ്ലീഡർമാരായ സുര്യ ബിനോയിയും വി.എസ്. ശ്രീജിത്തും കോടതിയിൽ ഹാജരായിരുന്നു.
കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷനടക്കമുള്ള ഹർജിക്കാർ സർക്കാർ തൊഴിലാളികളുടെ അഭിപ്രായം കേൾക്കാതെയാണ് തീരുമാനം എടുത്തതെന്നും, തൊഴിലാളികളെ ലഭിക്കാതെ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും വാദിച്ചു.
എന്നാൽ ഡ്രൈവർമാരുടെ അശ്രദ്ധയാണ് അപകടങ്ങൾ വർധിക്കുന്നതിലും, വിദ്യാർത്ഥികളടക്കം യാത്രക്കാരോട് മോശമായി പെരുമാറുന്നതിലും പ്രധാന കാരണം എന്ന നിലയിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതാണെന്ന് സർക്കാർ വിശദീകരിച്ചു.
പൊതുതാൽപര്യം കണക്കിലെടുത്തുള്ള സർക്കാർ തീരുമാനത്തിൽ ഇടപെടാൻ കാരണമില്ലെന്നും, ഇത്തരം കാര്യങ്ങളിൽ മുൻകൂർ ആശയവിനിമയം ആവശ്യമല്ലെന്നും കോടതി വ്യക്തമാക്കി.
Summary: A policewoman cleared traffic for an ambulance caught in congestion, but later it was found that no patient was inside. Following the Motor Vehicle Department’s investigation, the ambulance driver was taken into custody for misuse of emergency services.