web analytics

ഒരു സിലിണ്ടർ കൊടുത്താൽ മൂന്നാറിൽ ഫ്രീ സ്റ്റേ! ആലുവ ഹോട്ടലിന്റെ വൈറൽ ഓഫർ

ഒരു സിലിണ്ടർ കൊടുത്താൽ മൂന്നാറിൽ ഫ്രീ സ്റ്റേ! ആലുവ ഹോട്ടലിന്റെ വൈറൽ ഓഫർ

കൊച്ചി: ഗ്യാസ് സിലിണ്ടർ ക്ഷാമം നേരിടാൻ ആലുവയിലെ ഒരു ഹോട്ടൽ ഉടമ അവതരിപ്പിച്ച ഓഫർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ആലുവ റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടൽ സാഗറിൽ ഒരു വാണിജ്യ സിലിണ്ടർ നൽകുന്നവർക്ക് മൂന്നാറിലെ ‘പീക്ക് പാരഡൈസ്’ റിസോർട്ടിൽ ഒരു ദിവസം കുടുംബസമേതം സൗജന്യമായി താമസിക്കാനുള്ള അവസരമാണ് വാഗ്ദാനം.

സിലിണ്ടറിന്റെ വിലയ്ക്ക് പുറമെ ഏകദേശം 5000 രൂപ വിലവരുന്ന മുറിയും പ്രഭാതഭക്ഷണവും സൗജന്യമായാണ് നൽകുന്നത്. ഹോട്ടൽ ഉടമ എ.പി. സഫീറിന്റെ തന്നെ സംരംഭമാണ് മൂന്നാറിലെ റിസോർട്ട്.

സോഷ്യൽ മീഡിയയിൽ ഓഫർ പ്രസിദ്ധീകരിച്ചതോടെ നിരവധിപ്പേർ ബന്ധപ്പെട്ടെങ്കിലും, ഭൂരിഭാഗത്തിനും ഗാർഹിക സിലിണ്ടറുകൾ മാത്രമാണ് ഉള്ളത്. വാണിജ്യ സിലിണ്ടർ നൽകാമെന്ന് മുന്നോട്ട് വന്നത് വിരലിലെണ്ണാവുന്നവരാണെന്ന് ഉടമ പറയുന്നു.

പ്രതിദിനം മൂന്നു സിലിണ്ടർ വരെ ആവശ്യമായ ഹോട്ടലിൽ സിലിണ്ടർ ക്ഷാമം മൂലം ഒരു ആഴ്ചത്തോളം പ്രവർത്തനം നിർത്തിവെക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്യത്യസ്തമായ ഈ ഓഫർ പ്രഖ്യാപിച്ചത്. ഗ്യാസ് ക്ഷാമം പരിഹരിക്കുന്നതുവരെ ഓഫർ തുടരുമെന്നും ഉടമ അറിയിച്ചു.

English Summary

A hotel in Aluva has introduced a unique offer amid gas shortage—customers who provide a commercial LPG cylinder get a free one-day stay at a Munnar resort. The offer has gone viral on social media.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img