പുറമെ ശാന്തമാണെങ്കിലും അകം വേവുന്നുണ്ട്; കോണ്‍ഗ്രസില്‍ പുകയുന്നത് വലിയ അഗ്നിപര്‍വ്വതം; കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​നെ ല​ക്ഷ്യ​മി​ട്ട്​ കോ​ൺ​ഗ്ര​സി​ൽ നേ​തൃ​മാ​റ്റ ച​ർ​ച്ച​ക​ൾ

തി​രു​വ​ന​ന്ത​പു​രം: പുറമേ ശാന്തമെങ്കിലും സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പുകയുന്നത് വലിയ അഗ്നിപര്‍വ്വതമാണെന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നു.

ഇ​ട​വേ​ള​ക്കു​ശേ​ഷം കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​നെ ല​ക്ഷ്യ​മി​ട്ട്​ കോ​ൺ​ഗ്ര​സി​ൽ നേ​തൃ​മാ​റ്റ ച​ർ​ച്ച​ക​ൾ സ​ജീ​വമാകുകയാണ്.

ത​​ദ്ദേ​ശ, നി​യ​മ​സ​ഭ വോ​ട്ടി​ലേ​ക്ക്​ കോ​ൺ​ഗ്ര​സി​നെ ന​യി​ക്കാ​ൻ പു​തി​യ നേ​തൃ​ത്വം വേ​ണ​മെ​ന്നാ​ണ്​ കെ. ​സു​ധാ​ക​ര​ന്‍റെ അ​നാ​രോ​ഗ്യം ചൂ​ണ്ടി​ക്കാ​ട്ടി പാ​ർ​ട്ടി​യി​ൽ ഒ​രു വി​ഭാ​ഗം ആ​വ​ശ്യം ഉന്നയിക്കുന്നത്.

കെ. ​സു​ധാ​ക​ര​ൻ മാ​റ​ണ​മെ​ന്ന ആ​വ​ശ്യം ആ​രും പ​ര​സ്യ​മാ​യി ഉ​ന്ന​യി​ച്ചി​ട്ടില്ലെങ്കിലും നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ പു​തി​യ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച സ​ജീ​വ​മാ​ണ്.

പാ​ല​ക്കാ​ട്​ വി​ജ​യ​ത്തി​ന്​ പി​ന്നാ​ലെ, പാ​ർ​ട്ടി​യി​ൽ പു​നഃ​സം​ഘ​ട​ന​യു​ണ്ടാ​കു​മെ​ന്ന്​ കെ. ​സു​ധാ​ക​ര​നും​ പ​റ​ഞ്ഞി​രു​ന്നു. ത​ന്‍റെ സം​ഘ​ത്തെ ഉ​ട​ച്ചു​വാ​ർ​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ്​ സു​ധാ​ക​ര​ൻ ന​ൽ​കി​യ​തെ​ങ്കി​ലും കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ് മാ​റ​ണ​മെ​ന്ന നി​ല​യി​ലേ​ക്കാ​ണ് ഇപ്പോൾ​ ച​ർ​ച്ച വ​ള​ർ​ന്ന​ത്.

നി​ർ​ണാ​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ നീ​ങ്ങു​മ്പോ​ൾ പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത്​ ച​ടു​ല​മാ​യ ഇ​ട​പെ​ട​ലു​ക​ളു​മാ​യി ഓ​ടി​ന​ട​ക്കാ​ൻ ക​ഴി​യു​ന്ന​ നേതാവ് വേ​ണ​മെ​ന്നാ​ണ്​ നേ​തൃ​മാ​റ്റം ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​രു​ടെ വാ​ദം.

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം സു​ധാ​ക​ര​ന്​ അ​തി​ന്​ പരിമിതികൾ അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ്ര​തി​പ​ക്ഷ​നേ​താ​വ്​ വി.​ഡി. സ​തീ​ശ​നു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രു​ടെ ഈ ​വാ​ദം പ​ക്ഷേ, മു​തി​ർ​ന്ന നേ​താ​വ്​ കെ. ​മു​ര​ളീ​ധ​ര​ൻ അ​ട​ക്ക​മു​ള്ള​വ​ർ അം​ഗീ​ക​രി​ക്കു​ന്നി​ല്ലന്നൊണ് പുറത്തു വരുന്ന വിവരം.

പാ​ർ​ട്ടി​യെ ന​യി​ക്കാ​നു​ള്ള ആ​രോ​ഗ്യം സു​ധാ​ക​ര​നു​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​യി​ക്കു​ക​യും ജ​യി​ക്കു​ക​യും ചെ​യ്ത സു​ധാ​ക​ര​നെ ഇ​​പ്പോ​ൾ മാ​റ്റേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും മുതിർന്ന നേതാവ് മു​ര​ളീ​ധ​ര​ൻ തു​റ​ന്ന​ടി​ച്ചു. ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യും ഇതിനോട് സ​മാ​ന​മാ​യ പ്ര​തി​ക​ര​ണ​മാ​ണ്​ ന​ട​ത്തി​യ​ത്.

സു​ധാ​ക​ര​ൻ മാ​ റിയാൽ​ പ്ര​തി​പ​ക്ഷ​നേ​താ​വ്​ വി.​ഡി. സ​തീ​ശ​നെ പാ​ർ​ട്ടി​യി​ൽ കൂ​ടു​ത​ൽ പ്ര​ബ​ല​നാ​ക്കു​മെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞാ​ണ്​ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഈ ​ഘ​ട്ട​ത്തി​ൽ സു​ധാ​ക​ര​നെ പി​ന്തു​ണ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, സു​ധാ​ക​ര വി​രു​ദ്ധ​ചേ​രി ക​രു​നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ന്നി​ല്ലെന്നാണ്. പുറത്തു വരുന്ന വിവരം. കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​ത്തി​ലെ ക്രി​സ്ത്യ​ൻ പ്രാ​തി​നി​ധ്യ പ്ര​ശ്ന​വും അ​വ​ർ ഉ​ന്ന​യി​ക്കു​ന്നുണ്ട്.

ഉ​മ്മ​ൻ ചാ​ണ്ടി​ക്കു​ശേ​ഷം കോ​ൺ​ഗ്ര​സി​ൽ പ്ര​ബ​ല​സ്ഥാ​ന​ത്ത്​ ക്രി​സ്ത്യ​ൻ നേ​താ​വി​ല്ലെ​ന്ന​ത്​ ക്രി​സ്ത്യ​ൻ വോ​ട്ടു​ക​ൾ അ​ക​ലാ​ൻ കാ​ര​ണ​മാ​കു​ന്നു​വെ​ന്ന്​ ഒരു കൂട്ടർ പറയുന്നു. അ​ത്​ പ​രി​ഹ​രി​ക്കാ​ൻ ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ത്തി​ൽ നി​ന്നൊ​രു ​കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റെ​ന്നാ​ണ്​ വിമർശകർ മു​ന്നോ​ട്ടു​വെ​ക്കു​ന്ന ആ​ശ​യം.

മു​ൻ യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ ബെ​ന്നി ബെ​ഹ​നാ​ന്‍റെ പേ​രാ​ണ്​ പറഞ്ഞു കേൾക്കുന്നത്. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, റോ​ജി എം. ​ജോ​ൺ ഉ​ൾ​പ്പെ​ടെ യു​വ​​നേ​താ​ക്ക​ളു​ടെ പേ​രു​ക​ളും ഇ​തോ​ടൊ​പ്പം ച​ർ​ച്ച​യി​ലു​ണ്ട്. നേ​തൃ​മാ​റ്റ ച​ർ​ച്ച​ക​ൾ നേ​തൃ​ത്വം നി​ഷേ​ധി​ക്കു​കയാണ്. പക്ഷെ കെ. ​സു​ധാ​ക​ര​ൻ മാ​റു​മോ ഇ​ല്ല​യോ എ​ന്നു​ള്ള​താ​ണ്​ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ കൂ​ടു​ന്ന​യി​ട​ങ്ങ​ളി​ൽ മു​ഖ്യ​ച​ർ​ച്ച.

spot_imgspot_img
spot_imgspot_img

Latest news

എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിൻ റിമാൻഡിൽ

ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് മലപ്പുറം: എളങ്കൂരിൽ യുവതി ഭർതൃ...

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

നഗരമധ്യത്തിൽ പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്താണ് സംഭവം. കോട്ടയം വെസ്റ്റ്...

Other news

കുവൈത്തിൽ വൻ തീപിടുത്തം

രണ്ടിടത്തായാണ് കുവൈത്തിൽ തീപിടുത്തമുണ്ടായത്. ജാബർ അൽ അഹമ്മദ്, അൽ വഫ്ര ഏരിയകളിലാണ്...

പെരുമ്പാവൂരിലെ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെത്തി

കൊച്ചി: പെരുമ്പാവൂർ വേങ്ങൂർ രാജഗിരി ആർട്‌സ് ആന്റ് സയൻസ് കോളേജിൽ വിദ്യർത്ഥിനി...

അയോധ്യയിലെ ദളിത് യുവതിയുടെ കൊലപാതകം; മൂന്നുപേർ പിടിയിൽ

അയോധ്യയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് കനാലിൽ വലിച്ചെറിഞ്ഞ നിലയിൽ ഇരുപത്തിരണ്ടുകാരിയുടെ മൃതശരീരം കണ്ടെത്തിയത്....

കടുത്ത ദാരിദ്ര്യത്തിൽ വലഞ്ഞ് യു.കെ

വർധിക്കുന്ന വാടക, ഭവന നിർമാണ മേഖലയിലെ പദ്ധതികൾ നടപ്പാക്കുന്നതിലുള്ള സർക്കാർ അംലഭാവം,...

ക്രിപ്റ്റോകറൻസിയിൽ ഇന്ത്യക്ക് മനംമാറ്റം;നിർണായക തീരുമാനം ഉടൻ

വിദേശത്തെ ക്രിപ്റ്റോകറൻസികളിൽ വ്യാപാരം നടത്തുന്നവർക്ക് വൻ നികുതി അടക്കേണ്ട സാഹചര്യം നിലനിൽക്കുമ്പോഴും...

പിടിതരാതെ കറുത്ത പൊന്ന്; എല്ലാത്തിനും കാരണം കൊച്ചിക്കാരാണ്

വില വർദ്ധനവിന് ശേഷം കർഷകരേയും വ്യാപാരികളേയും അങ്കലാപ്പിലാക്കിയിരിക്കുകയാണ് കുരുമുളകുവില. ഉത്പാദനം കുറഞ്ഞതോടെ...
spot_img

Related Articles

Popular Categories

spot_imgspot_img