web analytics

താലൂക്ക് ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ ചുമതലയുള്ള ഡോക്ടർ ഭാര്യക്ക്‌ പകരം ഡോക്ടർ ഭർത്താവ്‌ ഡ്യൂട്ടിയെടുത്തു: വിവാദം

തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിൽ ചുമതലയുള്ള ഡോക്‌ടർക്കു പകരം ഇവരുടെ ഭർത്താവായ മറ്റൊരു ഡോക്‌ടർ ഡ്യൂട്ടിയെടുത്തതായി ആരോപണം. തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയിൽ ആണ് സംഭവം. ആശുപത്രിയിൽ ഡ്യൂട്ടിയുണ്ടായിരുന്ന ഡോ. സഹീദയ്ക്ക്‌ പകരമാണ് ഇവരുടെ ഭർത്താവ്‌ കൊണ്ടോട്ടി താലൂക്ക്‌ ആശുപത്രിയിലെ ഡോ. സഫീൽ ഡ്യൂട്ടിയെടുത്തത്.

പല ദിവസങ്ങളിലും ഭാര്യക്കു പകരം ഭർത്താവ് പരിശോധന നടത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്‌ മുസ്‌ലിം യൂത്ത്‌ലീഗ്‌ മണ്ഡലം പ്രസിഡന്റ്‌ യു.എ. റസാഖ്‌ ആരോഗ്യമന്ത്രിക്കും ഡി.എം.ഒ.യ്ക്കും പരാതി നൽകി.

പ്രസവാവധി കഴിഞ്ഞെത്തിയ ഡോക്ടർ കുഞ്ഞിന്‌ പാൽ കൊടുക്കുന്നതിന്‌ മാറിനിന്ന സമയത്താണ്‌ ഭർത്താവായ ഡോ. സഫീൽ അത്യാഹിതവിഭാഗത്തിൽ പരിശോധനയ്ക്കിരുന്നതെന്ന്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ. പ്രഭുദാസ്‌ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img