പുരുഷന്മാരും ആർത്തവവിരാമത്തിലൂടെ കടന്നുപോകുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഒരു നിശ്ചിത പ്രായത്തിന് ശേഷം പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ഉൽപാദനം കുറയാൻ തുടങ്ങുന്ന അവസ്ഥയാണ് ആൻഡ്രോപോസ് അല്ലെങ്കിൽ പുരുഷ ആർത്തവവിരാമം. 40 മുതൽ 80 വയസ്സ് വരെ പ്രായമുള്ള പുരുഷന്മാരിൽ 2 ശതമാനം മാത്രമേ ഈ അവസ്ഥ അനുഭവിക്കുന്നുള്ളൂവെന്ന് ബ്രിട്ടീഷ് ഗവേഷകർ പറയുന്നു. പുരുഷന്മാരിലെ ആൻഡ്രോപോസിൻ്റെ പ്രധാന കാരണങ്ങളിലൊന്ന് ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നതാണ്. 40 അല്ലെങ്കിൽ 50, 55 വയസ് പിന്നിട്ട പുരുഷന്മാരിലാണ് ഈ അവസ്ഥ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണം, പുകവലി, അതിമദ്യാസക്തി, അമിതമായ മാനസിക സമ്മർദം, ചില അസുഖങ്ങൾ എന്നിവ വേഗം തന്നെ ഇതിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.
പ്രായമാകുമ്പോൾ ആണുങ്ങളുടെ ശരീരം ഉൽപ്പാഡിപ്പിക്കുന്ന ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നു. കൂടാതെ സെക്‌സ് ഹോർമോൺ ബൈൻഡിംഗ് ഗ്ലോബുലിൻ (SHBG) എന്ന മറ്റൊരു ഹോർമോണിനെ കൂടുതൽ ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു, ഇത് രക്തത്തിൽ നിന്ന് ഉപയോഗയോഗ്യമായ ടെസ്റ്റോസ്റ്റിറോൺ നീക്കം ചെയ്യുന്നതാണ്. ഈ രണ്ടവസ്ഥകളും കൂടുമ്പോഴാണ് ആൻഡ്രോപോസ് എന്ന അവസ്ഥ ഉണ്ടാകുന്നത്. ഇത് പലതരം ശാരീരികവും മാനസികവുമായ മാറ്റങ്ങൾക്ക് കാരണമാകും.
പ്രധാന ലക്ഷണങ്ങൾ:
വിഷാദം ഉറക്കമില്ലായ്മ അല്ലെങ്കിൽ ഉറങ്ങാൻ ബുദ്ധിമുട്ട്.
പേശികളുടെ വലിപ്പം കുറയുകയും ശാരീരികമായി ബലഹീനത അനുഭവപ്പെടുകയും ചെയ്യുന്നു.
ഫോക്കസ് ചെയ്യുന്നതിൽ പ്രശ്നം
സ്തനങ്ങളുടെ വികസനം, അല്ലെങ്കിൽ ഗൈനക്കോമാസ്റ്റിയ
ഡ്രൈവിങ്ങിൽ ആത്മവിശ്വാസക്കുറവ്
ശരീരത്തിലെ കൊഴുപ്പിൻ്റെ വർദ്ധന
വൃഷണത്തിൻ്റെ വലിപ്പം കുറയുക, ശരീരത്തിലെ മുടി കൊഴിച്ചിൽ, വീർത്തതോ വല്ലാത്തതോ ആയ സ്തനങ്ങൾ
എല്ലുകളെ ദുർബലമാക്കുകയും എളുപ്പത്തിൽ ഒടിയുകയും ചെയ്യുന്നു.
മൂഡ് വ്യത്യാസം, ലൈംഗിക താല്പര്യക്കുറവ്, ലിംഗത്തിന്റെ ഉദ്ധാരണക്കുറവ്, ലിംഗം ചുരുങ്ങുക എന്നിവയും മറ്റു ലക്ഷണങ്ങളിൽ ഉൾപ്പെടാം.
കൃത്യമായ വ്യായാമം, പോഷക സമൃദ്ധമായ ആഹാരം, പുകവലി, മദ്യപാനം തുടങ്ങിയ ലഹരികൾ ഒഴിവാക്കൽ, മാനസിക സമ്മർദ്ദം ഒഴിവാക്കി ഉല്ലാസ വേളകളിൽ കണ്ടെത്തുക,ശരിയായ ചികിത്സ തുടങ്ങിയവ ആൻഡ്രോപോസ് എന്ന അവസ്ഥ ഉണ്ടാകാതിരിക്കുവാനോ ചെറുക്കുവാനോ സഹായിക്കും.
Also read: മൊബൈൽ കാണുന്ന കുട്ടികളിൽ ‘വെർച്വൽ ഓട്ടിസം’ വർധിക്കുന്നു; ലക്ഷണങ്ങൾ, തടയേണ്ടതെങ്ങിനെ ? റിപ്പോർട്ട്