web analytics

സിനിമാ നടിമാരുമായി ലൈം​ഗിക ബന്ധത്തിന് അവസരമൊരുക്കാം; നടിമാരുടെ ഫോട്ടോ സഹിതമായിരുന്നു പരസ്യം; കൊച്ചിക്കാരൻ ഗൾഫുകാരെ പറ്റിച്ച് തട്ടിയെടുത്തത് ലക്ഷങ്ങൾ; കുടുങ്ങിയത് രണ്ട് നടിമാർ നൽകിയ പരാതിയിൽ

കൊച്ചി: എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹന്റെ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവരെല്ലാം പ്രവാസികൾ. ​ഗൾഫിലുള്ള മലയാളി സോഷ്യൽ മീഡിയ കൂട്ടായ്മകളിൽ സജീവമായിരുന്നു മുപ്പത്തേഴുകാരനായ ശ്യാം മോഹൻ.

ഈ പരിചയം വെച്ചാണ് ഇയാൾ പ്രവാസികളുടെ ലൈം​ഗികതൃഷ്ണയെ ചൂഷണം ചെയ്തത്. സിനിമാ നടിമാരുമായി ലൈം​ഗിക ബന്ധത്തിന് അവസരമൊരുക്കാം എന്ന് വാ​ഗ്ദാനം ചെയ്ത് ഇയാൾ തട്ടിയെടുത്തത് ലക്ഷങ്ങളാണ്.

സിനിമാ നടിമാരുമായി ലൈം​ഗിക ബന്ധത്തിന് അവസരമൊരുക്കാം എന്ന് ഗൾഫി​ലുള്ള മലയാളി സോഷ്യൽമീഡിയ ഗ്രൂപ്പുകളിലാണ് ഇയാൾ പരസ്യങ്ങൾ പോസ്റ്റുചെയ്തത്.

നടിമാരുടെ ഫോട്ടോ സഹിതമായിരുന്നു പരസ്യം. ഇവരുമായി ഡേറ്റിങ്ങിനും അടുത്തിടപഴകാനും അവസരം നൽകാമെന്നായിരുന്നു വാ​ഗ്ദാനം. ഇതിനായി ഇയാൾ ആവശ്യപ്പെട്ട പണം നൽകാനും ചില പ്രവാസികൾ തയ്യാറായി.

സിറ്റി പൊലീസ് കമ്മിഷണർക്ക് രണ്ട് നടിമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് കേസ് എടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രവാസികളിൽ നിന്നും ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.

സമാനമായ കേസിലെ ഒരു പ്രതിയെ കഴിഞ്ഞ ദിവസം പാലക്കാട് അട്ടപ്പാടിയിൽ നിന്നും സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി സൈബർ പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

Related Articles

Popular Categories

spot_imgspot_img