വനിതാ നേതാവിന് നേരെ ലൈംഗിക അതിക്രമം നടത്തിയ ആലപ്പുഴ പുന്നമട സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി Alappuzha Punnamada CPM Local Committee Secretary എസ്.എം.ഇക്ബാലിന് നിർബന്ധിത അവധി.
പാര്‍ട്ടി കമ്മിഷന്‍ അന്വേഷണം നടത്തി കുറ്റക്കാരന്‍ അല്ലെന്ന് കണ്ട നേതാവിന് നേരെയാണ് ഇപ്പോള്‍ നടപടി വന്നിരിക്കുന്നത്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടി. സി.സലിംകുമാറിന് പകരം ചുമതല നല്‍കി.
വനിതാ നേതാവ് പാര്‍ട്ടി ഓഫീസില്‍ ചെന്നപ്പോഴാണ് നേതാവ് അതിക്രമം നടത്തിയത്. ആദ്യം സിപിഎം ഏരിയാ നേതാക്കളോടാണ് പരാതിപ്പെട്ടത്. നടപടിയുണ്ടാകാത്തതിനാൽ സംസ്ഥാന സെക്രട്ടറിക്കും പരാതി നൽകിയിരുന്നു.
പാര്‍ട്ടി ഒപ്പമില്ലെന്ന് മനസിലാക്കിയ യുവതി ആലപ്പുഴ നോർത്ത് പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രശ്നം പാര്‍ട്ടിക്കുള്ളിലും പുകഞ്ഞത്