web analytics

രണ്ട് ദിവസം മുമ്പും വിജയൻ വൃദ്ധ ദമ്പതികളെ മർദിച്ച് അവശരാക്കിയെന്ന് സഹോദരിയുടെ മകൻ; വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം കൊലപാതകമോ?

ആലപ്പുഴ: മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾക്ക് ദാരുണാന്ത്യം. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. വീട് പൂർണമായും കത്തിയ നിലയിലാണ്. എന്നാൽ വീടിന് എങ്ങനെ തീപിടിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല.

മകൻ വിജയനൊപ്പമാണ് മരിച്ച ദമ്പതികൾ താമസിച്ചിരുന്നത്. പക്ഷേ, സംഭവശേഷം വിജയനെ കാണാതായി. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

സ്വത്തുമായി ബന്ധപ്പെട്ട് വിജയനും മാതാപിതാക്കളും തമ്മിൽ നിരന്തരം തർക്കമുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

രണ്ട് ദിവസം മുമ്പും വിജയൻ വൃദ്ധ ദമ്പതികളെ മർദിച്ച് അവശരാക്കിയെന്ന് വിജയന്റെ സഹോദരിയുടെ മകൻ വിഷ്‌ണു പറഞ്ഞു.

സംഭവത്തിൽ അയൽക്കാരുടെ ഉൾപ്പെടെ വിശദമായ മൊഴിയെടുക്കാനൊരുങ്ങുകയാണ് പൊലീസ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img