web analytics

ഹോങ്കോംഗ് വിമാനത്താവളത്തിൽ എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിന് സാങ്കേതിക തകരാർ; കണ്ടെത്തിയത് ഡൽഹിയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പ്; ഒഴിവായത് വൻ ദുരന്തം

ഹോങ്കോംഗ് വിമാനത്താവളത്തിൽ എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിന് സാങ്കേതിക തകരാർ

ഹോങ്കോംഗ്: ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ ഡ്രീംലൈനർ ബോയിംഗ് 787-8 വിമാനത്തിന് സാങ്കേതിക തകരാറ് നേരിടേണ്ടി വന്നു.

വ്യാഴാഴ്ച രാവിലെ 8.50-ന് ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന AI315 സർവീസ് ആയിരുന്നു അപകടം ഒഴിവാക്കി നിലത്തിറങ്ങിയത്.

പറന്നുയരുന്നതിനുമുമ്പുള്ള അവസാനഘട്ട പരിശോധനയ്ക്കിടെ ഓൺബോർഡ് സിസ്റ്റങ്ങളിൽ അസാധാരണമായ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ടേക്ക് ഓഫിന് അനുമതി നിഷേധിച്ചത്.

വിമാനത്തിലെ എഞ്ചിനീയർമാർ ഉടൻതന്നെ പരിശോധന ആരംഭിക്കുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഗ്രൗണ്ട് ചെക്ക് നടത്തുകയും ചെയ്തു.

പഠിക്കുന്ന സ്കൂളിലേക്ക് വിദ്യാർഥിയുടെ ​വ്യാജ ബോംബ് ഭീഷണി, പരിഭ്രാന്തിയിൽ പരിശോധന; പിടികൂടിയപ്പോൾ വിദ്യാർത്ഥി പറഞ്ഞ കാരണം അമ്പരപ്പിക്കുന്നത്….!

ഓൺബോർഡിലെ ഒരു ചെറിയ കംപോണെന്റ് മാറ്റിയതിനു ശേഷമാണ് തകരാറ് പരിഹരിച്ചത്. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട പരിശോധനകൾക്ക് ശേഷം, എല്ലാ സാങ്കേതിക സുരക്ഷാ നടപടികളും പൂർത്തിയാക്കി രാവിലെ 11.30-ന് വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു.

യാത്രക്കാരുടെ സുരക്ഷക്ക് മുൻഗണന നൽകി പ്രവർത്തിച്ചതായി എയർ ഇന്ത്യ വിശദീകരിച്ചു. സാങ്കേതിക തകരാറുണ്ടായെങ്കിലും ഒരു ഘട്ടത്തിലും യാത്രക്കാരുടെ ജീവൻ അപകടത്തിലായിരുന്നില്ല എന്നും കമ്പനി വ്യക്തമാക്കി.

എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനങ്ങൾ അന്താരാഷ്ട്ര സർവീസുകളിലെ പ്രധാന കരുത്തായാണ് പ്രവർത്തിക്കുന്നത്.

ഹോങ്കോംഗ് വിമാനത്താവളത്തിൽ എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിന് സാങ്കേതിക തകരാർ

ഇന്ധനക്ഷമത, ദീർഘദൂര സർവീസ് ശേഷി, ആധുനിക സാങ്കേതിക സംവിധാനങ്ങൾ തുടങ്ങിയവയാണ് ഈ മോഡലിന്റെ പ്രധാന സവിശേഷതകൾ.

എങ്കിലും, കഴിഞ്ഞ കുറച്ച് മാസങ്ങളായി എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനങ്ങളിൽ സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവരികയാണ്.

ഇതിനെ തുടർന്ന് കമ്പനി വിമാനങ്ങളുടെ നിരീക്ഷണവും സുരക്ഷാ പരിശോധനകളും കൂടുതൽ കർശനമാക്കിയത്. ഓരോ സർവീസിനുമുമ്പും പ്രത്യേക എൻജിനീയറിംഗ് ഓഡിറ്റുകളും റൂട്ടീൻ ടെസ്റ്റുകളും നടത്തുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.

ഇതിനു മുൻപ് ഒക്ടോബർ 9-ന് വിയന്നയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ AI154 വിമാനത്തിൽ ഓട്ടോപൈലറ്റ് സിസ്റ്റം പെട്ടെന്ന് പ്രവർത്തനരഹിതമായതിനെ തുടർന്ന് വിമാനത്തെ ദുബായിലേക്ക് തിരിച്ചുവിട്ടിരുന്നു. ഈ സംഭവം അന്താരാഷ്ട്രതലത്തിൽ വാർത്തയായി.

വിമാന സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർന്നതോടെ പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (FIP), എയർ ഇന്ത്യയുടെ മുഴുവൻ B787 വിമാനങ്ങളും താത്കാലികമായി ഗ്രൗണ്ട് ചെയ്യണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അതോടൊപ്പം, കമ്പനിയുടെയും വിമാനങ്ങളുടെയും സമഗ്രമായ സാങ്കേതിക ഓഡിറ്റ് നടത്തണമെന്നുമാണ് സംഘടനയുടെ നിലപാട്.

എയർ ഇന്ത്യ ഇതുവരെ നടത്തിയ അന്വേഷണങ്ങളിൽ ചില ചെറുതകരാറുകൾ കണ്ടെത്തിയെങ്കിലും, പ്രധാന ഘടകങ്ങളിൽ പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കമ്പനി പൂർണ്ണമായും പ്രതിബദ്ധമാണെന്നും, സാങ്കേതിക പിഴവുകൾ ഉടൻ പരിഹരിക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകിയുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച് പിണറായി സർക്കാർ

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച്...

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി; ക്രൂരനായ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി;...

Other news

79.82 കോടി രൂപ ലാഭവിഹിതം സർക്കാരിന് കൈമാറി സിയാൽ

79.82 കോടി രൂപ ലാഭവിഹിതം സർക്കാരിന് കൈമാറി സിയാൽ കൊച്ചി: 2024–25 സാമ്പത്തിക...

ടോൾ പ്ലാസകളിൽ ക്യൂ നിൽക്കാതെ പറന്നുപോകാം; പക്ഷെ മറ്റൊരു പണി കാത്തിരിക്കുന്നുണ്ട്

ടോൾ പ്ലാസകളിൽ ക്യൂ നിൽക്കാതെ പറന്നുപോകാം; പക്ഷെ മറ്റൊരു പണി കാത്തിരിക്കുന്നുണ്ട് ഇന്ത്യയിലെ...

സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് കറൻസി നോട്ടുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങി; സിനിമാ ആർട്ട് അസിസ്റ്റന്റ് അറസ്റ്റിൽ

ഡ്യൂപ്ലിക്കേറ്റ് കറൻസി നോട്ടുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങി കുറ്റിപ്പുറം: സിനിമാ ചിത്രീകരണത്തിനായി...

പ്രവാസികളെ വിട്ടൊഴിയാതെ അറേബ്യൻ ഭാഗ്യദേവത; ഇക്കുറി കടാക്ഷം ലഭിച്ചത് മലയാളി നഴ്സിന്

പ്രവാസികളെ വിട്ടൊഴിയാതെ അറേബ്യൻ ഭാഗ്യദേവത; ഇക്കുറി കടാക്ഷം ലഭിച്ചത് മലയാളി നഴ്സിന് അബുദാബി∙...

ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ അപകടം; യാത്രക്കാരന്റെ കൈ അറ്റ് റെയിൽവേ ട്രാക്കിൽ വീണു

ട്രെയിനിൽ അപകടം; യാത്രക്കാരന്റെ കൈ അറ്റ് റെയിൽവേ ട്രാക്കിൽ വീണു ബെംഗളൂരു: കർണാടകയിൽ...

Related Articles

Popular Categories

spot_imgspot_img