web analytics

​ഗൂ​ഗിൾ പണിമുടക്കി; അമ്പരന്ന് ലോകം

​ഗൂ​ഗിൾ പണിമുടക്കി; അമ്പരന്ന് ലോകം

ആ​ഗോളതലത്തിൽ ഇന്‍റർനെറ്റിലെ പ്രധാന സേവനങ്ങളെ താറുമാറാക്കി ഗൂഗിൾ ക്ലൗഡ് സർവീസ് തകരാർ. സ്പോട്ടിഫൈയും, ഡിസ്‌കോർഡും, ഗൂഗിൾ മീറ്റും, ചാറ്റ് ജിപിടിയും അടക്കമുള്ള അനേകം ഇന്‍റര്‍നെറ്റ് സേവനങ്ങൾ ആഗോളതലത്തില്‍ തടസപ്പെട്ടു.

ഇന്നലെ രാത്രിയാണ് സ്പോട്ടിഫൈയും, ഡിസ്‌കോർഡും, ഗൂഗിളും അടക്കമുള്ള ഇന്‍റര്‍നെറ്റ് സേവനങ്ങളില്‍ പലയിടത്തും ഉപഭോക്താക്കള്‍ തടസം നേരിട്ടത്. ക്ലൗഡിലുണ്ടായ സാങ്കേതിക പ്രശ്നം രാത്രിയോടെ പരിഹരിച്ചതായി ഗൂഗിൾ അറിയിച്ചു.

ക്ലൗഡ്‌ഫ്ലെയറിലും ഗൂഗിള്‍ ക്ലൗഡിലും പ്രശ്‌നങ്ങള്‍ വന്നതോടെയാണ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടത് എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൂഗിള്‍ ഗ്ലൗഡിലുണ്ടായ ഔട്ടേജാണ് പ്രധാന പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് എന്നാണ് ക്ലൗഡ്‌ഫ്ലെയര്‍ വക്താവിന്‍റെ പ്രതികരണം.

ഗൂ​ഗിളിന്റെ പ്രധാന സേവനങ്ങള്‍ തടസപ്പെട്ടിട്ടില്ല

എന്നാല്‍, ​ഗൂ​ഗിളിന്റെ പ്രധാന സേവനങ്ങള്‍ തടസപ്പെട്ടിട്ടില്ലെന്നും ക്ലൗഡ്‌ഫ്ലെയര്‍ അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഗൂഗിള്‍ ക്ലൗഡില്‍ സാങ്കേതിക പ്രശ്നം നേരിട്ടതിനെ കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഗൂഗിളിന്‍റെ പ്രതികരണം.

അഹമ്മദാബാദ് വിമാനപകടം; മരണസംഖ്യ 294; ഇനിയും ഉയർന്നേക്കും

വേ​ഗത്തിൽ ഔട്ടേജ് വേഗം പരിഹരിക്കാനായതിനാല്‍ കൂടുതല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങളെ പ്രശ്നം ബാധിച്ചില്ല. സ്പോട്ടിഫൈ സേവനങ്ങള്‍ ലഭ്യമല്ലെന്ന് 46,000 ഉപഭോക്താക്കളും, ഗൂഗിള്‍ ക്ലൗഡ് സേവനങ്ങള്‍ ലഭ്യമല്ലെന്ന് 14,000 യൂസര്‍മാരും,

ഡിസ്‌കോര്‍ഡ് സേവനം ലഭിക്കുന്നില്ലെന്ന് 11,000 ഉപയോക്താക്കളും വരെ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെടുന്ന സാഹചര്യമുണ്ടായി. സ്നാപ്‌ചാറ്റ് ആപ്പിലും ക്യാരക്ടര്‍.

എഐ സേവനത്തിലും സാങ്കേതിക പ്രശ്നം

എഐ സേവനത്തിലും സാങ്കേതിക പ്രശ്നം ഉപഭോക്താക്കള്‍ക്കുണ്ടായതായി ഡൗണ്‍ഡിറ്റക്റ്ററിലെ പരാതികള്‍ ചൂണ്ടിക്കാണിക്കുന്നു.

ആകർഷകമായ ‘ബൈഔട്ട്’ ഓപ്ഷനുകളുമായി ​ഗൂ​ഗിൾ; ജീവനക്കാരുടെ എണ്ണം കുറയ്ക്കും

അതേസമയം ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നീക്കവുമായി വീണ്ടും ഗൂഗിൾ രംഗത്ത്. ഇത്തവണ പിരിച്ചുവിടലിന് പകരം, ജീവനക്കാർക്ക് സ്വയം പിരിഞ്ഞുപോകുന്നതിനായി ആകർഷകമായ ‘ബൈഔട്ട്’ ഓപ്ഷനുകളാണ് ഗൂഗിൾ മുന്നോട്ട് വെച്ചിരിക്കുന്നത്.

പ്രധാനമായും യുഎസിലെ ജീവനക്കാർക്കാണ് ഈ അവസരം നൽകിയിരിക്കുന്നത്. കമ്പനി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (AI) കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെയും പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം.

അമ്മയാണോ വിളിക്കുന്നെ… വിളിച്ചാൽ പാറൂന് മിണ്ടാനുണ്ടെന്ന് പറയണേ…; തീരാനോവായി രഞ്ജിത…

ഗൂഗിളിന്റെ പ്രധാന വരുമാന സ്രോതസ്സുകളായ സെർച്ച്, പരസ്യം തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാർക്കാണ് നിലവിൽ ബൈഔട്ട് ഓപ്ഷനുകൾ നൽകിയിരിക്കുന്നത്.

കൂടാതെ, കോർ എൻജിനീയറിങ്, മാർക്കറ്റിങ്, റിസർച്ച്, കമ്യൂണിക്കേഷൻസ്, നോളജ് ആൻഡ് ഇൻഫർമേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാർക്കും ഈ അവസരം ലഭ്യമാണ്.

കമ്പനിയുടെ ഭാവിയുടെ ഗതി നിർണയിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് കൂടുതൽ നിക്ഷേപം നടത്താനാണ് ഗൂഗിൾ ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതിനായി മറ്റ് വിഭാഗങ്ങളിലെ ചെലവുകൾ വെട്ടിക്കുറയ്ക്കേണ്ടതുണ്ട്.

പ്രതിഷേധം ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ

2023ൽ 12,000ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടപ്പോൾ കമ്പനിക്കെതിരെ വലിയ പ്രതിഷേധം തന്നെ ഉയർന്നിരുന്നു.

ഇത് ആവർത്തിക്കാതിരിക്കാനാണ് ഇത്തവണ പ്രത്യേക ബൈഔട്ട് ഓപ്ഷനുകൾ നൽകുന്നത്. ജീവനക്കാർക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവസരം നൽകുന്നതിലൂടെ, പിരിച്ചുവിടൽ എന്ന പേരുദോഷം ഒഴിവാക്കാനും ഗൂഗിൾ ശ്രമിക്കുന്നു.

എത്ര ജീവനക്കാർക്ക് ബൈഔട്ട് ഓപ്ഷനുകൾ നൽകിയിട്ടുണ്ടെന്നോ, ഇതിൽ എത്രപേർ ഇത് സ്വീകരിക്കാൻ സാധ്യതയുണ്ടെന്നോ ഗൂഗിൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

എന്നാൽ, പ്രധാനപ്പെട്ട പല വിഭാഗങ്ങളിലും ഈ പദ്ധതി നടപ്പിലാക്കുന്നതിനാൽ കാര്യമായ സ്വാധീനം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബൈഔട്ട് തിരഞ്ഞെടുക്കുന്ന ജീവനക്കാർക്ക് ആകർഷകമായ പാക്കേജാണ് ഗൂഗിൾ വാഗ്ദാനം ചെയ്യുന്നത്.

കുറഞ്ഞത് 14 ആഴ്ചത്തെ ശമ്പളത്തിന് പുറമെ, ഓരോ വർഷത്തെയും സേവനത്തിന് ഒരാഴ്ചത്തെ അധിക ശമ്പളവും ലഭിക്കും. ഇത് ജീവനക്കാരെ സാമ്പത്തികമായി ചെറിയ തോതിൽ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Summary:

Google’s cloud services faced errors, causing widespread disruptions. The company acknowledged the issue, implemented mitigations, and worked to resolve it. Services began recovering after engineers identified and addressed the root cause. Google has since resolved the issue and promises to publish an analysis once their internal investigation is complete

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

Other news

ഒമാൻ പ്രളയം: വാദി ബനീ ഖാലിദിൽ മലയാളി മരിച്ചു; മരണസംഖ്യ മൂന്ന് ആയി

ഒമാൻ പ്രളയം: വാദി ബനീ ഖാലിദിൽ മലയാളി മരിച്ചു; മരണസംഖ്യ മൂന്ന്...

വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ നാല് പേരുടെ അയോഗ്യത ഹൈക്കോടതി സ്റ്റേ ചെയ്തു; അന്തിമ വാദം ജൂണിൽ

വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ നാല് പേരുടെ അയോഗ്യത ഹൈക്കോടതി സ്റ്റേ ചെയ്തു;...

വിമാനം ട്രക്കില്‍ ഇടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം

വിമാനം ട്രക്കില്‍ ഇടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്, 4 പേരുടെ നില...

5 ദിവസം കൊണ്ട് രേണു സുധി സമ്പാദിച്ചത് ₹1.25 ലക്ഷം

5 ദിവസം കൊണ്ട് രേണു സുധി സമ്പാദിച്ചത് ₹1.25 ലക്ഷം കൊച്ചി: സോഷ്യൽ...

കർഷകർക്ക് ഇരട്ടപ്രഹരം; നെല്ല് സംഭരണം മുടങ്ങുന്നതിനിടെ ചാക്ക് വിലയും കുതിക്കുന്നു

കർഷകർക്ക് ഇരട്ടപ്രഹരം; നെല്ല് സംഭരണം മുടങ്ങുന്നതിനിടെ ചാക്ക് വിലയും കുതിക്കുന്നു പാലക്കാട്: ആഗോള...

ഹൈടെക് അടുക്കളയിൽ നിന്നും വീണ്ടും പഴയ അടുപ്പിലേക്ക്… കണ്ണുനീരും പുകയും പിന്നെ ആ പഴയ മണവും!

ഹൈടെക് അടുക്കളയിൽ നിന്നും വീണ്ടും പഴയ അടുപ്പിലേക്ക്... കണ്ണുനീരും പുകയും പിന്നെ...

Related Articles

Popular Categories

spot_imgspot_img